ഇസ്ലാമാബാദ് ചാവേർ ആക്രമണം: മരണം 69 ആയി; 169 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: ഇസ്ലാമാബാദ് ചാവേർ ആക്രമണത്തിൽ മരണം 69 ആയി.169 പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. പാകിസ്താൻ പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി. ഭീരുത്വപരമായ പ്രവർത്തനമാണ് നടന്നിരിക്കുന്നതെന്നും ഇത്തരം ആക്രമണങ്ങളിലൂടെ രാജ്യത്തിൻറെ മനോവീര്യം കെടുത്താൻ കഴിയില്ലെനും പാക് പാർലമെൻററി കാര്യമന്ത്രി വ്യക്തമാക്കി. പരുക്കേറ്റ നിരവധി പേരുടെ നില അതീവ ഗുരുതരമാണെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

Advertisements

ഇസ്ലാമാബാദിലെ തർലായ് പ്രദേശത്തെ ഖാദിജത്തുൽ കുബ്ര പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് ചാവേർ ആക്രമണം ഉണ്ടായത്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും പാകിസ്ഥാൻ സേനയും തമ്മിൽ നടന്ന വലിയ ഏറ്റുമുട്ടലിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച ഈ ആക്രമണം. ഇസ്ലാമാബാദിൽ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. കഴിഞ്ഞ നവംബറിൽ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.

Hot Topics

Related Articles