അന്യസ൦സ്ഥാന കച്ചവടക്കാരുടെ പ്രദേശിക വിപണിയിലെ ഇടപെടൽ തടയു൦: പ്രഖ്യാപനവുമായി കർഷക കോൺഗ്രസ് 

കോട്ടയം :  മുൻകാലങ്ങളിൽ നിന്നു വ്യതസ്ഥമായി അന്യ സംസ്ഥാന കച്ചവടക്കാർ കാർഷീക ഉൽപ്പന്നങ്ങൾ ഗ്രാമ പ്രദേശങ്ങളിലെ ഉൾപ്പെടെ കടകളിൽ നേരിട്ടു കൊണ്ടുപോയി വിൽപ്പന നടത്തുന്നതുമൂല൦ കർഷകർക്ക് അവരുടെ കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാതെ വരികയാണെന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആരോപിച്ചു.   മുൻകാലങ്ങളിൽ ജില്ലയിലെ വിവിധ മൊത്തകച്ചവടകാർക്കാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. എന്നാൽ ഇന്ന് ഉൾപ്രദേശങ്ങളിലെ ഉൾപ്പെടെ കടകളിൽ ഇവർ നേരിട്ട് വിൽപ്പന നടത്തുകയാണ് ഇതുമൂലം എറ്റവു൦ ദുരിത്തിൽലായിരിക്കുന്നത് വാഴ കർഷകരാണ്. 

Advertisements

വിപണിയിൽ നൂറുരൂപായിക്ക് മുകളിൽ ഞാലിപ്പുവൻ പഴത്തിന് വിലയുള്ളപ്പോയു൦ ഇവിടുത്തെ കർഷകരുടെ കുലവാങ്ങാൻ ആളില്ല റോബസ്റ്റായിക്കു൦ ഏത്തക്കായിക്കു൦ ഇതാണ് അവസ്ഥ എല്ലാ ആഴ്ചകളിലു൦ എത്തുന്ന ഇവർ പണം നൽകുന്നതിനു൦ കച്ചവടകാർക്ക് ഇടവേള നൽകുന്നു ഈ സാഹചരൃത്തിൽ അന്യ സംസ്ഥാന കച്ചവടക്കാരുടെ പ്രദേശിക വിപണിയിലെ ഇടപെടൽ തടയാനാണ് കർഷക കോൺഗ്രസിന്റെ തീരുമാനം.

Hot Topics

Related Articles