ആഡംബരങ്ങള്‍ നിറഞ്ഞ ദുബായ് ജീവിതം ഉപേക്ഷിച്ച്‌ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച മലയാളി യുവതി; വൈറലായി യുവതിയുടെ വെളിപ്പെടുത്തൽ 

കൊച്ചി : ആഡംബരങ്ങള്‍ നിറഞ്ഞ ദുബായ് ജീവിതം ഉപേക്ഷിച്ച്‌ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച മലയാളി യുവതി ലീബ സുബിന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയാകുന്നു. തന്‍റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ലീബ ഈ തീരുമാനത്തിന് പിന്നിലെ പ്രായോഗികവും വൈകാരികവുമായ കാരണങ്ങള്‍ വ്യക്തമാക്കിയത്. ഇതൊരു പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും കൃത്യമായ പ്ലാനിംഗോടെ എടുത്തതാണെന്നും ലീബ പറയുന്നു. പ്രധാനമായും നാല് കാരണങ്ങളാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

Advertisements

കുട്ടികളുടെ വിദ്യാഭ്യാസം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദുബായിലെ വിസ പുതുക്കേണ്ട സമയവും താമസിക്കുന്ന വീടിന്‍റെ കരാർ അവസാനിക്കുന്ന സമയവും ഒരേപോലെ വന്നപ്പോള്‍, ജീവിതത്തെക്കുറിച്ച്‌ ശാന്തമായി ചിന്തിക്കാൻ കുടുംബത്തിന് സമയം ലഭിച്ചുവെന്നും അങ്ങനെയെടുത്ത തീരുമാനമാണിതെന്നും ഇവർ പറയുന്നു. തിരിച്ച്‌ വരവിന് പിന്നിലെ പ്രധാന കാരണമായി അവർ ചൂണ്ടികാട്ടുന്നത് കുട്ടികളുടെ പഠനവും യാത്രയുമാണ്. ദുബായില്‍ സ്കൂളില്‍ പോകാൻ കുട്ടിക്ക് പുലർച്ചെ 6 മണിക്ക് വീട്ടില്‍ നിന്നിറങ്ങേണ്ടി വന്നിരുന്നു. ദിവസവും ഒന്നര മണിക്കൂർ യാത്ര ഇതിനായി ആവശ്യമാണ്. എന്നാല്‍, കേരളത്തില്‍ വീടിന് 10 മിനിറ്റ് മാത്രം ദൂരെയുള്ള ഇന്‍റർനാഷണല്‍ സ്കൂളില്‍ പ്രവേശനം ലഭിച്ചത് വലിയ ആശ്വാസമായെന്ന് ലീബ കൂട്ടിചേർക്കുന്നു.

ഉയർന്ന വാടക

നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ ദുബായിലെ ഉയർന്ന വാടകയും മറ്റ് ജീവിതച്ചെലവുകളും നല്‍കേണ്ടി വരുന്നില്ലെന്നതാണ് മറ്റൊരു നേട്ടമായി ഇവർ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ തങ്ങള്‍ക്ക് കടങ്ങളോ ഇഎംഐ (EMI) ബാധ്യതകളോ ഇല്ലാത്ത അവസ്ഥയിലാണ്. ഈ സാമ്പത്തിക സ്വാതന്ത്ര്യം വലിയ മാനസിക സമാധാനം നല്‍കുന്നുണ്ട്. ഗള്‍ഫിലെ ഒറ്റപ്പെട്ട ജീവിതത്തിന് പകരം നാട്ടിലെ സൗഹൃദങ്ങളും അയല്‍പക്ക ബന്ധങ്ങളും തിരികെ ലഭിച്ചത് ജീവിതത്തിന് പുതിയ അർത്ഥം നല്‍കിയെന്നും മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യമായാണെന്നും ലീബ തിരിച്ചറിയുന്നു.

എല്ലാവരോടും ആലോചിക്കുക

ജീവിതത്തില്‍ ഇത്തരം വലിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള തുറന്ന സംസാരം അനിവാര്യമാണെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു. “നിങ്ങള്‍ പങ്കാളിയോടോ കുട്ടികളോടോ കുടുംബാംഗങ്ങളോടോ തുറന്ന് സംസാരിക്കുക. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് തീരുമാനമെടുക്കുന്നതാണ് വിജയത്തിന്‍റെ രഹസ്യം.” അവർ വീഡിയോയില്‍ പറയുന്നു. നിലവില്‍ 1,62,000-ത്തിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് താഴെ അനുകൂലമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. “ജീവിതം എവിടെയാണ് ഭംഗിയായി കാണപ്പെടുന്നത് എന്നതിനേക്കാള്‍, എവിടെയാണ് മനസ്സിന് സമാധാനം തോന്നുന്നത് എന്നതാണ് പ്രധാനം” എന്ന ലീബയുടെ വാക്കുകള്‍ പല പ്രവാസികളും ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യൻ സ്ത്രീകള്‍ വിദേശത്തുനിന്നും മടങ്ങാൻ മടിക്കുന്നു എന്ന പൊതുധാരണയെ തിരുത്തിയ തീരുമാനമാണിതെന്ന് പലരും കുറിച്ചത് ചെയ്തു.

Hot Topics

Related Articles