കോട്ടയം: കഴിഞ്ഞ 14 വർഷമായി
കെഎസ്ആർടിസി പെൻഷൻകാരോട് സംസ്ഥാന സർക്കാർ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് എഐറ്റിയുസി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി ബിനു പറഞ്ഞു.കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മറ്റി കോട്ടയം ഡിപ്പോയിൽനടത്തിയ കോട്ടയം ചങ്ങനാശ്ശേരി പൊൻകുന്നം യൂണിറ്റുകളുടെ സംയുക്ത ഓപ്പൺ ജനറൽബോഡി യോഗം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു.



മറ്റു പെൻഷൻകാരെക്കാൾ കുറഞ്ഞ പെൻഷനും ക്ഷാമബത്തയുമാണ് കെഎസ്ആർടിസിയിൽ നൽകിവരുന്നത്.കാലങ്ങളായി ഓണത്തിനുപോലും ഉത്സവബത്ത നൽകുന്നില്ല.
സാമൂഹ്യ സുരക്ഷാ പെൻഷൻ രണ്ടായിരം രൂപയാക്കി വർദ്ധിപ്പിച്ചിട്ടും വെറും 1350 രൂപ മാത്രം എക്സ്-ഗ്രേഷ്യാ പെൻഷൻ വാങ്ങുന്നവരുടെ അവലാതികൾക്കു ഒരു പരിഹാരവും കാണാൻ കഴിഞ്ഞിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ ഉടൻ നടപ്പിലാക്കണമെന്നും
വി ബി ബിനു ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സിജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഓർഗനൈസിഗ് സെക്രട്ടറി എ വി ഓമനക്കുട്ടൻ നേതാക്കളായ വി കെ ശശി കെ റ്റി പൊന്നൻ കെ എൻ മണി ടി എൻ ജോഷി ബാബുഎബ്രഹാം കെ ഇ ഇസ്മയിൽ കെ കെ ശിവൻ കെ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.


