ട്വന്റി 20 ലോകകപ്പിൽ വീണ്ടും അട്ടിമറി; ശ്രീലങ്കയെ അട്ടിമറിച്ച് സിംബാവേ; ലങ്കയുടെ തോൽവി ആറു വിക്കറ്റിന്; സൂപ്പർ എട്ട് സമവാക്യങ്ങൾ മാറി മറിയും

കൊളംബോ: സ്വന്തം മൈതാനത്ത് ലങ്കയെ തോൽപ്പിച്ച് ലോകകപ്പിൽ വീണ്ടുമൊരു അട്ടിമറി സൃഷ്ടിച്ച് സിംബാവേ. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടമാക്കി ലങ്ക ഉയർത്തിയ 178 റണ്ണിന്റെ വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടമാക്കി മൂന്നു പന്ത് ബാക്കി നിൽക്കെ സിംബാവേ മറികടന്നു. 48 പന്തിൽ എട്ടു ഫോറടിച്ച് 63 റൺ നേടിയ സിംബാവെയൻ ഓപ്പണർ ബ്രയാൻ ബെർനറ്റ് ആണ് വിജയശിൽപി ആയത്. മാറുമണി (34), റയാൻ (23), സിക്കന്ദർ റാസ (45) എന്നിവരും തങ്ങളുടേതായ സംഭാവന നൽകി. പതിവ് പോലെ പാതുംനിസംഗയാണ് (62) ലങ്കയ്ക്ക് വേണ്ടി മികച്ച തുടക്കം നൽകിയത്. പെരേര (22), രത്‌നായകെ (44) എന്നിവർ മികച്ച ബാറ്റിംങ് കാഴ്ച വച്ചു.

Advertisements

Hot Topics

Related Articles