ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി 

ഫോട്ടോ:തലയോലപറമ്പ് ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിൽ തിരുവുത്സവത്തിന്  ബ്രഹ്മശ്രീ കുമരകം എം.എൻ. ഗോപാലൻ താന്ത്രികളുടേയും മേൽശാന്തി ഹരീഷ് ഹരിഹരൻ ശാന്തികളുടേയും മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റുന്നു.

Advertisements

തലയോലപറമ്പ് : ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി. ഇന്നലെ ദീപാരാധനയ്ക്ക് ശേഷം ബ്രഹ്മശ്രീ കുമരകം എം.എൻ. ഗോപാലൻ താന്ത്രികളുടേയും മേൽശാന്തി ഹരീഷ് ഹരിഹരൻ ശാന്തികളുടേയും മുഖ്യകാർമികത്വത്തിലാണ് കൊടിയേറിയത്. തുടർന്ന് ബ്രഹ്മശ്രീ കുമരകം എം.എൻ. ഗോപാലൻ തന്ത്രികൾ തിരുവരങ്ങിൽ ഭദ്രദീപ പ്രകാശനം നടത്തി. തുടർന്ന് പറനിറയ്ക്കൽ നടന്നു. 22ന് പൊങ്കാല. 23ന് ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേവസ്വം ഭരണസമിതി പ്രസിഡൻ്റ് കണ്ണൻകൂരാപ്പള്ളിൽ, വൈസ് പ്രസിഡൻ്റ് പി.എൻ.അജയകുമാർ, സെക്രട്ടറി കെ.കെ. ഷിനോജ്, ട്രഷറർ എം.ആർ. രജിമോൻ, മഹിളാ സമാജം പ്രസിഡൻ്റ് ലീലരമണൻ, സെക്രട്ടറി രതിബാബു എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles