ഫെയ്‌സ്ബുക്കിലൂടെ കലാപാഹ്വാനവും മതസ്പർദയും പടർത്തി; ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ കോട്ടയം നഗരമധ്യത്തിൽ എത്തി അറസ്റ്റ് ചെയ്ത് ബംഗാൾ പൊലീസ്

കോട്ടയം: ഫെയ്‌സ്ബുക്കിലൂടെ കലാപാഹ്വാനവും മതസ്പർദ വളർത്തുന്ന പോസ്റ്റുമിട്ട ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ കോട്ടയം നഗരമധ്യത്തിൽ എത്തി അറസ്റ്റ് ചെയ്ത് ബംഗാൾ പൊലീസ്. കോട്ടയം വെസ്റ്റ് പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. വെസ്റ്റ് ബംഗാൾ ഉത്തർ ദിനാജ്പൂർ കിച്ചാകോട്‌ലാ ചേർച്ചിക്കിയിൽ തഹീറുള്ളി(23)നെയാണ് ബംഗാൾ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്.

Advertisements

കോട്ടയം നഗരമധ്യത്തിലെ സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇയാൾ ഫെയ്‌സ്ബുക്കിലുള്ള പോസ്റ്റും കമന്റും മതസ്പർദ വളർത്തുന്നതും കലാപാഹ്വാനത്തിനുള്ളതാണ് എന്നും ബംഗാളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി കോട്ടയത്ത് ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം കോട്ടയത്ത് എത്തിയ ശേഷം വെസ്റ്റ് പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ ഇന്നലെ വൈകിട്ടോടെ തന്നെ കോടതിയിൽ ഹാജരാക്കിയ ശേഷം ബംഗാളിലേയ്ക്ക് കൊണ്ടു പോയി.

Hot Topics

Related Articles