കോട്ടയം:കേരള വിദ്യാർത്ഥി കോൺഗ്രസ് സംസ്ഥാന ദിദിന പഠന ക്യാമ്പിന് കോട്ടയത്ത് പ്രിൻസ് ലൂക്കോസ് നഗറിൽ ആരംഭമായി.
സംസ്ഥാന പഠന ക്യാമ്പിന്റെ തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ്ജ് കുന്നപ്പള്ളി പതാക ഉയർത്തി. കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് ജെയ്സൺ ജോസഫ് ഒഴുകയിൽ മുഖ്യ പ്രഭാഷണം നടത്തി, ഉന്നതാധികാര സമിതി അംഗങ്ങളായ വി. ജെ ലാലി,എ. കെ. ജോസഫ്,കെ. എസ്. സി നേതാക്കളായ അഡ്വ:ജോർജ്ജ് ജോസഫ്, ആൽബിൻ ആൻഡ്രൂസ്, ജോർജ്ജ് മാത്യു, അഭിഷേക് ബിജു തുടങ്ങിയ കെ.എസ്.സി നേതാക്കൾ പങ്കെടുത്തു.
നാളെ ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10.30 ന് കേരള കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ്ജ് കുന്നപ്പിള്ളിൽ അധ്യക്ഷത വഹിക്കും.
പാർട്ടി വർക്കിംഗ് ചെയർമാൻ പി. സി. തോമസ് മുൻ എം പി , എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം എൽ എ ,സെക്രട്ടറി ജനറൽ ജോയ് എബ്രഹാം മുൻ എം പി
ഡെപ്യൂട്ടി ചെയർമാന്മാരായ ഫ്രാൻസിസ് ജോർജ്ജ് എം പി , തോമസ് ഉണ്ണിയാടാൻ,ടി യു കുരുവിള, കോർഡിനേറ്റർ അപു ജോൺ ജോസഫ്, വൈസ് ചെയർമാൻ ഗ്രേസമ്മ മാത്യു കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് ജെയ്സൺ ജോസഫ് ഒഴുകയിൽ ,എന്നിവർ സംസാരിക്കും. വിവിധ സാമൂഹ്യ-സാംസ്കാരിക നായകർ പങ്കെടുക്കും.


