എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത് കോട്ടയം സ്വദേശിനിയെ : കൊലപാതകം എന്ന് പ്രാഥമിക നിഗമനം

കൊച്ചി : എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം സ്വദേശിനിയുടെ മൃതദേഹം ആണ് കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇവർ നാട്ടകം പ്രദേശത്താണ് താമസിക്കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ സുധാ ബേബിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

Advertisements

ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് മൃതദേഹം അമൃത എക്‌സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വൈറ്റില ഫ്‌ളൈഓവറിന് സമീപം മൃതദേഹം കണ്ട ലോക്കോപൈലറ്റ് ആദ്യം റെയില്‍വേയിലും തുടർന്ന് പൊലീസിലും വിവരമറിയിച്ചു. ആത്മഹത്യാ സൂചനയും കൊലപാതക സൂചനയും പൊലീസ് തള്ളിയിട്ടില്ല. മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാല്‍പത് വയസ് പ്രായമുള്ള സ്ത്രീയാണ് മരിച്ചതെന്നാണ് നിഗമനം. മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേർന്നും ശരീരഭാഗങ്ങള്‍ പുറത്തുമായുമാണ് കാണുന്നത്. സ്ത്രീയുടെ മുഖത്തടക്കം പാടുകള്‍ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നുമില്ല. ഇതാണ് കൊലപാതകമാണെന്ന് പൊലീസ് സംശയിക്കാൻ കാരണം. ട്രെയിനുകള്‍ കടന്നുപോകാത്ത ഉപയോഗിക്കാത്ത ട്രാക്കിനടുത്താണ് മൃതദേഹം കിടക്കുന്നത്. അതിനാല്‍ ആത്മഹത്യയാവാമെന്ന ഉറപ്പ് പൊലീസ് നല്‍കുന്നുമില്ല.

Hot Topics

Related Articles