മോട്ടിവേഷണൽ സ്പീക്കർമാർക്ക് കഷ്ടകാലം; കണ്ണൂർ സ്വദേശിയായ മോട്ടിവേഷണൽ സ്പീക്കറും അറസ്റ്റിൽ ; അറസ്റ്റിലായത് പീഡനക്കേസിൽ 

കണ്ണൂർ: മോട്ടിവേഷനൽ സ്‌പീക്കറായ, ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ പീഡന കേസിൽ അറസ്‌റ്റിൽ. കണ്ണൂർ മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രിൻസിപ്പലായി വിരമിച്ച ശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻ്റ് കൗൺസലിങ് സംസ്ഥാന ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിനു വേണ്ടി ബോധവൽക്കരണ ക്ലാസുകളും എടുത്തിരുന്നു. പതിനേഴുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.

Advertisements

Hot Topics

Related Articles