അയ്മനം : എസ്എൻഡിപി യോഗം വല്യാട് 34-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ 19-ാ മത് തിരുവുത്സവം
2026 ഫെബ്രുവരി 26-ാം തീയതി വ്യാഴാഴ്ച (കുംഭം 14) ആരംഭിക്കും.
Advertisements
രാവിലെ
12.05നും 12.40നും മദ്ധ്യേ ബ്രഹ്മശ്രീ മദനപ്പൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി കാവാലം മബിൽ ശാന്തികളുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റത്തോടെ ഉത്സവത്തിന് തുടക്കം കുറിക്കും.
തുടർന്ന് ക്ഷേത്രച്ചടങ്ങുകൾ, പ്രതിഷ്ഠാവാർഷിക സമ്മേളനം, വിവിധ സാംസ്കാരിക പരിപാടികൾ, പ്രസാദമൂട്ട് തുടങ്ങിയ ചടങ്ങുകൾ നടക്കും.
2026 ഫെബ്രുവരി 28-ാം തീയതി ശനിയാഴ്ച (കുംഭം 16) വൈകിട്ട് 8.30ന് കൊടിയറക്കത്തോടെ ഉത്സവം സമാപിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭക്തജനങ്ങൾ എല്ലാവരും ഉത്സവാഘോഷങ്ങളിൽ പങ്കുചേരണമെന്ന് സംഘാടകർ അറിയിച്ചു.


