ഫോട്ടോ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടുത്തുരുത്തി ബ്ലോക്ക് 34ാം വാർഷികപൊതുയോഗം
വടകര വരിക്കാംകുന്ന് പ്രസാദഗിരി പാരീഷ് ഹാളിൽ സംസ്ഥാന സെക്രട്ടറി കെ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
തലയോലപ്പറമ്പ് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടുത്തുരുത്തി ബ്ലോക്ക് 34ാം വാർഷികപൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വടകര വരിക്കാംകുന്ന് പ്രസാദഗിരി പാരീഷ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ.കെ. സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു.
എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിലെ ഡോ.അജു കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി.
വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജിത യൂസഫ് ,പി.കെ.ഗോപി, സി.കെ.അന്നമ്മ, ഡി.എം.ദേവരാജൻ എന്നിവർ പ്രസംഗിച്ചു . ജയിംസ് മാത്യു വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ
കെ.കെ.സച്ചിദാനന്ദൻ (പ്രസിഡൻറ് ) ,എ.പത്രോസ് (സെക്രട്ടറി), കെ.ടി.പവിത്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


