വൈക്കം : തോട്ടകത്ത് 40-ൽ പരം കുടുംബങ്ങൾ ചേർന്ന് മന്നം പ്രതികരണ വേദി എന്ന സംഘടന രൂപീകരിച്ചു.
ജ്യോതിഷാചാര്യൻ ആനന്ദവർദ്ധന വാര്യർ അദ്ധ്യക്ഷം വഹിക്കുകയും നിലവിളക്കു കൊളുത്തി യോഗം ഉത്ഘാടനം ചെയ്യുകയും ചെയ്തു. നായർ ഐക്യവേദി കോട്ടയം ജില്ലാ വൈസ് ചെയർമാൻ വി.എൻ. ഗോപകുമാർ സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു കൊണ്ട് ആമുഖ പ്രഭാഷണം നടത്തി.







നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിനോദ് കുമാർ സ്വാഗതവും കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. ജസ്റ്റീസ് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നായർ ഐക്യവേദിയുടെ നേതൃത്വത്തിൽ കാസർകോഡു നിന്നാരംഭിക്കുന്ന ജാഥക്കും സെക്രട്ടേറിയറ്റ് മാർച്ചിനും യോഗം പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഭാരവാഹികളായി എം.ജെ. കൃഷ്ണകുമാർ പ്രസിഡൻ്റ്) വി.എൻ. ഗോപകുമാർ (സെക്രട്ടറി) ജി.വിനോദ് കുമാർ (ട്രഷറർ) എന്നിവരെയും ഉണ്ണികൃഷ്ണൻ (വൈസ് പ്രസി.) ഷിബു ഗോപിനാഥ് (ജോ. സെക്രട്ടറി) വനിതാ വിഭാഗം കൺവീനർമാരായി വിജയകുമാരി, ഉഷ, മഞ്ജു എന്നിവരെയും തെരഞ്ഞെടുത്തു. സെക്രട്ടേറിയറ്റ് മാർച്ചിൽ 50 പേരെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.


