ഏറ്റുമാനൂർ: ഏറ്റുമാനൂർ കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസിനുള്ളിലെ തർക്കത്തെ തുടർന്ന് ഡിസിസി ജനറൽ സെക്രട്ടറിയും ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റുമായ ആനന്ദ് പഞ്ഞിക്കാരനെ ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി.ശരത്ചന്ദ്രപ്രസാദ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആനന്ദ് പഞ്ഞിക്കാരന്‍ എതിരെ കോൺഗ്രസ് നടപടിയെടുത്തിരിക്കുന്നത്. ആർപ്പൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോൺസൺ സി.ജോസഫും, ഏറ്റുമാനൂർ നഗരസഭ അധ്യക്ഷൻ ടോമി കുരുവിളയും ചേർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിഷയം അഡ്വ.ടി.ശരത് ചന്ദ്രപ്രസാദ് നേരിട്ട് അന്വേഷിച്ചു. തുടർന്ന് കോൺഗ്രസ് കോ കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുകയായിരുന്നു. തുടർന്നാണ് ആനന്ദ് പഞ്ഞിക്കാരന്‍ എതിരെ നടപടിയെടുത്തിരിക്കുന്നത്.
ഏറ്റുമാനൂർ കോൺഗ്രസിൽ പൊട്ടിത്തെറി; ആനന്ദ് പഞ്ഞിക്കാരനെ ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി; നടപടി രണ്ട് കോൺഗ്രസ് നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ


