നഷ്ടപരിഹാരം 250 കോടി; തമിഴ് സൂപ്പർ താരം വിജയ് യും ഭാര്യവും വിവാഹമോചനക്കേസിൽ ഒത്തു തീർപ്പിന് 

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച്‌ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്ത സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. സംഗീതയാണ് വിവാഹമോചന ഹർജി കോടതിയില്‍ ഫയല്‍ ചെയ്തതെങ്കിലും, വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോള്‍ സജീവ ശ്രമം നടത്തുന്നതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2021-ന്റെ തുടക്കം മുതല്‍ തന്നെ ഇവരുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ പ്രകടമായിരുന്നുവെന്നാണ് വിവരം. സംഗീത പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് താല്പര്യം പ്രകടിപ്പിച്ചെങ്കിലും, തന്റെ രാഷ്ട്രീയ ഭാവിക്ക് അത് മങ്ങലേല്‍പ്പിക്കുമെന്ന് ഭയന്ന വിജയ് ആദ്യം ഇതിനെ എതിർക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

Advertisements

അനുരഞ്ജന ചർച്ചകള്‍ ഫലം കാണാതായതോടെയാണ് സംഗീത നിയമപരമായ നടപടികളുമായി മുന്നോട്ട് പോയത്. ഇതിനിടെ, സംഗീതയ്ക്കും മക്കളായ ജെയ്‌സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും റിപ്പോർട്ടുകള്‍ പ്രചരിക്കുന്നുണ്ട്. കോടതി കയറാതെ തന്നെ പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ട് വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചർച്ചകള്‍ നടത്തിക്കഴിഞ്ഞു. ഈ തുക എപ്രകാരമാണ് വിഭജിച്ചു നല്‍കുക എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജയിയുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജന നായകൻ’ റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് വ്യക്തിജീവിതത്തിലെ ഈ നിർണ്ണായക പ്രതിസന്ധികളും ഉടലെടുത്തിരിക്കുന്നത്. രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന താരത്തിന് ഈ വിവാഹമോചന വാർത്തകള്‍ വലിയ വെല്ലുവിളിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Hot Topics

Related Articles