പശ്ചിമേഷ്യയിൽ 11 -ാം ദിവസവും അയയാതെ സംഘർഷം: റഷ്യയും ചൈനയും തുർക്കിയും വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന് ഇറാൻ; ബഹ്‌റൈനിൽ ഒരു മരണം, എട്ട് പേർക്ക് പരിക്ക്; സൗദിയിൽ അൽ ഷൈബ എണ്ണപ്പാടം വീണ്ടും ആക്രമിച്ചു

മനാമ: 11 -ാം ദിവസവും അയയാതെ പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. സൗദിയിൽ അൽ ഷൈബ എണ്ണപ്പാടം വീണ്ടും ആക്രമിച്ചു. അതേസമയം, റഷ്യയും ചൈനയും ഉൾപ്പെടെ വെടി നിർത്തൽ ആവശ്യപ്പെട്ടു സമീപിച്ചുവെന്നാണ് ഇറാന്റെ അവകാശവാദം. തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പായാൽ മാത്രം വെടിനിർത്തൽ എന്നാണ് ഇറാന്റെ നിലപാട്. ചർച്ചകൾക്ക് തുർക്കിയും ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisements

അതേസമയം, ഇറാൻ വിഷയത്തിൽ പരസ്പര വിരുദ്ധ പ്രസ്താവനകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രം​ഗത്തെത്തി. യുദ്ധം ഏകദേശം പൂർത്തിയായെന്ന് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ ഈ പരാമർശം ആവർത്തിച്ചില്ല. പകരം, യുദ്ധം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹോർമൂസ് കടലിടുക്ക് അമേരിക്ക ഏറ്റെടുക്കുന്നത് പരിഗണനയിലാണ്. എണ്ണ വില കുറയ്ക്കാൻ ചില രാജ്യങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്നത് ആലോചനയിലാണെന്നും ട്രംപ് പറഞ്ഞു.

ഇറാനെതിരെയുള്ള സൈനിക നടപടികൾ എന്ന് അവസാനിക്കും എന്നതിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവനകളാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. എണ്ണ വില ആ​ഗോളതലത്തിൽ ഉയരുന്നതും ഓഹരി വിപണിയുടെ മൂല്ല്യം കുറയുന്നതും വൈറ്റ് ഹൗസിനെ വലിയ രീതിയിൽ സമ്മർദത്തിലാക്കിയിരുന്നു. യുദ്ധം ഏകദേശം പൂർത്തിയായിരിക്കുന്നുവെന്നാണ് ടെലിവിഷൻ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. 

എന്നാൽ, അതിവേ​ഗത്തിൽ ഇറാന്റെ സൈനിക ശേഷി നശിപ്പിക്കാനായെന്നും മിസൈൽ ലോഞ്ചറുകൾ 90 ശതമാനം തകർത്തെന്നുമാണ് പറഞ്ഞത്. തുടർന്ന് ഏതാനും മണിക്കൂറുകൾക്കകം റിപ്പബ്ലിക്കൻ പാർട്ടിയിലെ യോ​ഗത്തിൽ ശത്രുവിനെ പൂർണമായും പരാജയപ്പെടുത്തുന്നത് വരെ യുദ്ധം തുടരുമെന്നും അതുവരെ അമേരിക്ക പിന്മാറില്ലെന്നുമാണ് ട്രംപ് പറ‍ഞ്ഞത്. ഈ ആഴ്ച യുദ്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തത് നിരാശാജനകമായ ഒരു തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. 

Hot Topics

Related Articles