പാമ്പാടി എൻജിനീയറിംങ് കോളേജ് ഭരണം പിടിച്ച് കെ.എസ്.യു; പാമ്പാടി ആർ.ഐ.ടി പിടിച്ചെടുത്തത് രണ്ട് പതിറ്റാണ്ടിന് ശേഷം 

പാമ്പാടി: എൻജിനീയറിംങ് കോളേജ് ഭരണം പിടിച്ചെടുത്ത് കെ.എസ്.യു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മിന്നും വിജയമാണ് കെ.എസ്.യു നേടിയത്. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് പാമ്പാടിയിൽ കെ.എസ്.യു ഭരണം പിടിക്കുന്നത്. പാമ്പാടി ആർ.ഐ.ടിയിലെ ഒൻപതിന് ഏഴു സീറ്റിലും കെ.എസ്.യു വിജയം നേടി. കൌശിക് പ്രകാശ് (ചെയർപേഴ്സൺ),  ആൽഫിയ സാജു (വൈസ് ചെയർപേഴ്സൺ), മുഹമ്മദ് ഇജാസ് എ.കെ (ജനറൽ സെക്രട്ടറി), മുഹമ്മദ് ഷാദിൽ എം (ആട്സ് ക്ലബ് സെക്രട്ടറി), മാജിദ പുന്നയ്ക്കൽ (ലേഡി റെപ്രസൻ്റിറ്റീവ്), മാർട്ടിൻ ഡൊമിനിക്, ഉജ്വൽ ജോർജ് (യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിലർ). വിജയാഘോഷത്തിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, കെഎസ്‍യു ജില്ല പ്രസിഡന്റ്‌ കെ എൻ നൈസാം, തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles