കോട്ടയം: കെല്‍ട്രോണില്‍ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ് ടു വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷന്‍, അഡ്വര്‍ടൈസിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ടിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ സമഗ്ര പരിശീലനം നല്‍കും. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ പരിശീലന കേന്ദ്രങ്ങളിലേക്കാണ് പ്രവേശനം. മാര്‍ച്ച് 16ന് മുന്‍പ് അപേക്ഷ നല്‍കണം. ഫോണ്‍: 9544958182.
Advertisements


