പള്ളം വൈഎംസിഎ സബ് റീജിയൻ നേതൃത്വത്തിൽ ഇൻർ വൈഎംസിഎ ഷട്ടിൽ ടൂർണമെൻ്റ് നടത്തി; പള്ളം വൈഎംസിഎയിലെ ക്രിസ്റ്റി ജോൺസൺ ടീം വിജയിച്ചു 

പള്ളം :  വൈ.എം.സി ഏ കോട്ടയം സബ്ബ് റീജിയൻ്റെ നേതൃത്വത്തിലുള്ള ഇൻ്റർ വൈഎംസിഎ ഷട്ടിൽ ടൂർണ്ണമെൻ്റ്  പള്ളം വൈഎം.സി.എ ഇൻഡോർ ഷട്ടിൽ കോർട്ടിൽ നടത്തി. മൽസരത്തിൻ്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. സബ്ബ് റീജിയൻ ചെയർമാൻ ജോബി ജെയ്ക്ക് ജോർജജ് അദ്ധ്യക്ഷത വഹിച്ചു. സ്പോർട്ട്സ് കമ്മറ്റി കൺവീനർ  വിനോജ് കെ. ജോർജജ് , പള്ളം വൈ.എം.സി.എ പ്രസിഡൻ്റ്  ജോർജ് മാത്യു, സബ്ബ് റീജിയൺ ജനറൽ കൺവീനർ റോയി ജോർജ്, പള്ളം വൈ.എം.സി.െ സെക്രട്ടറി സജി എം നൈനാൻ എന്നിവർ പ്രസംഗിച്ചു. കോട്ടയം സബ്ബ് റീജിയനിലെ 14 വൈ എം.സി. ഏ ടീമുകൾ ടൂർണ്ണമെൻ്റിൽ പങ്കെടുത്തു. ചാമ്പ്യൻഷിപ്പിൽ പള്ളം വൈ.എം.സി.എ യിലെ ക്രിസ്റ്റി & ജോൺസൻ ടീം വിജയികളായി. സുനിൽ &അഖിൽ രണ്ടാം സ്ഥാനം നേടി. സബ്ബ് റീജിയൻ ചെയർമാൻ ജോബി ജെയ്ക്ക് ജോർജജ് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles