കരൂർ ദുരന്തം: നടൻ വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; താരം എത്തിയത് മൂന്നാം തവണ

ദില്ലി: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ പത്തരയോടെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു. മൂന്നാം തവണയാണ് വിജയ്‍യെ സിബിഐ ചോദ്യം ചെയ്തത്. മുൻപ് ജനുവരി 12, 19 തീയതികളിലും വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. 

Advertisements

അന്ന് നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത തേടിയാണ് സിബിഐ വീണ്ടും വിജയ്‍യെ ചോദ്യം ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് കരൂരിൽ വിജയ്‍യുടെ പാർട്ടിയായ ടിവികെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടത്. പിന്നാലെ ഒരു മാസത്തിന് ശേഷം സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്തിരുന്നു.

Hot Topics

Related Articles