രേണു സുധിയ്ക്ക് ഇൻസ്റ്റ സബ്സ്ക്രിപ്ഷനിലൂടെ ലഭിക്കുന്നത് 118,080 രൂപ ! സുധിയുടെ ഫോട്ടോ മാറ്റിയതിനെപ്പറ്റി വിശദീകരണവുമായി രേണു

കൊച്ചി : സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ സുപരിചിതയാണ് രേണു സുധി. സമീപകാലത്ത് ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായതും വലിയ വിമർശനങ്ങള്‍ക്ക് പാത്രമായതും രേണു സുധിയാണ്. കൊല്ലം സുധിയുടെ വിയോഗ ശേഷം അഭിനയത്തിലേക്ക് കടന്നതായിരുന്നു രേണുവിന് നേരിടേണ്ടി വന്ന ആദ്യ വിമർശനം. പിന്നീട് പല പ്രതികരണങ്ങളിലൂടേയും റീലുകളിലൂടെയും ട്രോളുകളും വിമർശനങ്ങളും രേണുവിന് നേരിടേണ്ടി വന്നു. സുധിയുടെ ഫോട്ടോ ഡിപി മാറ്റിയതും ഇൻസ്റ്റയില്‍ സബ്സ്ക്രിപ്ഷൻ തുടങ്ങിയതുമാണ് ഏറ്റവും ഒടുവിലായി രേണുവിന് എതിരെയുള്ള വിമർശനങ്ങള്‍ക്ക് കാരണം. എന്നാല്‍ ഇവയൊന്നും രേണു മൈന്റ് ചെയ്യാറില്ലെന്നതാണ് വാസ്തവം.

Advertisements

ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും കൊല്ലം സുധിയുടെ ഫോട്ടോ മാറ്റിയതിന് കാരണം പറഞ്ഞ് എത്തിയിരിക്കുയാണ് രേണു. “ബ്ലൂ ടിക്ക്. മിക്ക സെലിബ്രിറ്റീസിനും പ്രൊഫൈലില്‍ ബ്ലൂ ടിക്ക് വരുന്നുണ്ട്. അതിന്റെ ആവശ്യത്തിന് വേണ്ടി, അതായത് അപ്രൂവല്‍ ആക്കാൻ വേണ്ടി മെറ്റയില്‍ നിന്നും മെസേജ് വരുമല്ലോ. ഡിപി മാറ്റാൻ. അതുകൊണ്ട് മാറ്റിയതാണ്. അല്ലാതെ സുധി ചേട്ടന്റെ ഡിപി മാറ്റിയെന്ന് പറഞ്ഞ് അദ്ദേഹത്തെ എന്റെ ഹൃദയത്തില്‍ നിന്നും എടുത്ത് കളഞ്ഞതല്ല. ഞാനിപ്പോള്‍ വേറെ കല്യാണം കഴിക്കാനും പോകുന്നില്ല. പ്രണയവും, പവിത്രവും കഠിനവുമായിട്ടുള്ള പ്രണയവും ആരോടും ഇല്ല. ആരെയും പേടിച്ചുമല്ല ഫോട്ടോ മാറ്റിയത്. ദൈവത്തെ മാത്രം പേടിക്കുന്നു”, എന്നാണ് രേണു സുധി പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, അഞ്ച് ദിവസം മുൻപാണ് രേണു സുധി ഇൻസ്റ്റാഗ്രാമില്‍ സബ്സ്ക്രിപ്ഷൻ ആരംഭിച്ചത്. ഇതുവരെ 656 പേരാണ് 180 രൂപ മുടക്കി സബ്സ്ക്രിപ്ഷൻ എടുത്തിരിക്കുന്നത്. ഒരു റീലും ഒൻപത് സ്റ്റോറികളും ഇതുവരെ രേണു പങ്കുവച്ചിട്ടുണ്ട്. ഇതിലൂടെ 118,080 രൂപയാണ് രേണുവിന് ലഭിച്ചതെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കമന്റ് ചെയ്യുന്നു. സബ്സ്ക്രിപ്ഷൻ വിമർശനങ്ങളെ കുറിച്ചും രേണു പറയുന്നുണ്ട്.

“ബിഗ് ബോസില്‍ നിന്നും ഇറങ്ങിയത് മുതല്‍ ആഗ്രഹിച്ച കാര്യമാണ് സബ്സ്ക്രിപ്ഷൻ. പക്ഷേ സമയം കിട്ടിയിരുന്നില്ല. ആല്‍ബങ്ങളുടെ ഷൂട്ട്, ദുബായ്, ബഹ്റിൻ എന്നിവിടങ്ങളിലെ യാത്രം എല്ലാമായി ഓട്ടമായിരുന്നു. ആദ്യം 45 രൂപയായിരുന്നു സബ്സ്ക്രിപ്ഷന് ഞാൻ ഇട്ടത്. ഇപ്പോള്‍ അത് 180 രൂപ ആക്കിയിട്ടുണ്ട്. മിക്ക സെലിബ്രിറ്റികള്‍ക്കും സബ് ഉണ്ട്. ഞാൻ തുടങ്ങിയപ്പോള്‍ വിമർശനം. വ്ലോഗേഴ്സൊക്കെ എടുത്തിട്ട് കുടയുകയാണ്. എനിക്ക് മാത്രം പ്രശ്നം”, എന്നായിരുന്നു രേണു സുധി പറഞ്ഞത്.

Hot Topics

Related Articles