വര്‍ക്കലയില്‍ രാത്രിയില്‍ വിദേശ വനിതയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു : യുവാവിനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വര്‍ക്കലയില്‍ രാത്രിയില്‍ വിദേശ വനിതയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു.നോർവേ സ്വദേശിയായ വിദേശ വനിതയെയാണ് രാത്രി സമയത്ത് പിന്തുടർന്ന് ശല്യപ്പെടുത്തിയത്.കഴിഞ്ഞ മാസം 15-നാണ് സംഭവം. വർക്കല ക്ലിഫില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം സ്കൂട്ടറില്‍ ഹോംസ്റ്റേയിലേക്ക് മടങ്ങുന്നതിനിടെ പരാതിക്കാരിയെ നമ്പർ തിരിച്ചറിയാനാകാത്ത മോട്ടോർസൈക്കിളില്‍ പിന്തുടരുകയായിരുന്നു.

Advertisements

കുരയ്ക്കണ്ണി ക്ഷേത്രത്തിന് സമീപം എത്തിയപ്പോള്‍ സ്കൂട്ടറില്‍ ചവിട്ടുകയും വനിതയെ കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിദേശ വനിത സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ തിരിച്ചറിയാൻ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്.

Hot Topics

Related Articles