തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ : അസമിൽ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; പ്രദ്യുത് ബോർദോലോയ് ബിജെപിയില്‍ ചേർന്നു

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ അസം കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായി പ്രമുഖ നേതാവും എംപിയുമായ പ്രദ്യുത് ബോർദോലോയ് ബിജെപിയില്‍ ചേർന്നു. കോണ്‍ഗ്രസില്‍നിന്നും രാജിവെച്ച്‌ ദില്ലിയിലെത്തിയ പ്രദ്യുത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വമെടുത്തത്. താൻ കോണ്‍ഗ്രസ് വിടാൻ പല കാരണങ്ങളുണ്ടെന്നും പ്രദ്യുത് പറഞ്ഞു. പ്രദ്യുതിന്റെ മകൻ പ്രതീക് ബോർദലോയ് ഈ തെരഞ്ഞെടുപ്പില്‍ മാർഗരിറ്റ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. പ്രദ്യുതിന്‍റെ രാജി നിർഭാഗ്യകരമാണെന്നും, ചർച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

Advertisements

Hot Topics

Related Articles