പക്ഷിപ്പനി: മുഹമ്മയിലെ പ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ  മുട്ട,ഇറച്ചി എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒരാഴ്ചത്തേയ്ക്ക് നിരോധിച്ചു 

ആലപ്പുഴ :  ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ പ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ

Advertisements

താറാവ്,കോഴി,കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട,ഇറച്ചി, കാഷ്ടം (വളം), മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും മാർച്ച് 19 മുതൽ ഒരാഴ്ചത്തേയ്ക്ക് നിരോധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചേർത്തല തെക്ക്, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക്, ആര്യാട്,മണ്ണഞ്ചേരി, മുഹമ്മ,കഞ്ഞിക്കുഴി, ചേർത്തല നഗരസഭ, തണ്ണീർമുക്കം, കൈനകരി എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലാണ് നിരോധനം. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്റ്റഡ് സോണിൽ കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേയ്ക്ക് പക്ഷികളെ വളർത്തുന്നതും നിരോധിച്ചു.

നിരോധനം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽ ഈ പക്ഷികളുടെ മാംസം, മുട്ട എന്നിവ കൊണ്ടുള്ള ഭക്ഷ്യ വിഭവങ്ങൾ വിൽപ്പന നടത്തുന്നില്ലെന്ന് ഭക്ഷ്യ സുരക്ഷ ഓഫീസർ ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

Hot Topics

Related Articles