തിരുവല്ല അസംബ്ലി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മാത്യു ടി തോമസ് പത്രിക സമർപ്പിച്ചു

തിരുവല്ല :
തിരുവല്ല അസംബ്ലി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മാത്യു ടി തോമസ് വരണാധികാരിയായ തിരുവല്ല സബ് കളക്ടർ സുമിത്കുമാർ താക്കൂർ മുൻപാകെ ശനിയാഴ്ച ഉച്ചയ്ക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒന്നരയോടെ തിരുവല്ല കെ ഐ കൊച്ചീപ്പൻമാപ്പിള സ്മാരക ഹാളിൽ കേന്ദ്രീകരിച്ച ശേഷം എൽഡിഎഫ് പ്രവർത്തകരോടൊപ്പം പ്രകടനമായാണ് പത്രിക സമർപ്പിക്കാൻ എത്തിയത്. സിപിഐ എം ജില്ലാസെക്രട്ടറി രാജുഏബ്രഹാം മാത്യു ടി തോമസിനെ ഹാരാർപ്പണം നടത്തി.

Advertisements

സി പി എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ, കേരളാ കോൺഗ്രസ് എം സംസ്ഥാന നിർവ്വാഹക സമിതി അംഗം ചെറിയാൻ പോളച്ചിറയ്ക്കൽ സിപിഐ ജില്ലാ അസി.സെക്രട്ടറി കെ ജി രതീഷ് കുമാർ, എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല എന്നിവർ പത്രിക സമർപ്പിക്കുബോൾ മാത്യു ടി യോടൊപ്പം ഉണ്ടായിരുന്നു.
എൽഡിഎഫ് നേതാക്കളായ അഡ്വ. ഫ്രാൻസിസ് വി ആൻറണി, ബിനു വർഗീസ്, ബിനിൽ കുമാർ, സി എൻ രാജേഷ്, സാംകുളപ്പളിൽ, കെ കൃഷ്ണൻകുട്ടി, പ്രഫ. അലക്സാണ്ടർ കെ ശാമുവൽ, എം ബി നൈനാൻ, റെയ്ന ജോർജ്, മുഹമ്മദ് സലീം, അഹമ്മദ് ഷാ, രാജീവ്, ബാബു പറയത്തുകാട്ടിൽ, വിജയമ്മ ഭാസ്കരൻ, കെ ബാലചന്ദ്രൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles