തിരുവനന്തപുരം: മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സിപിഎം നേതാവ് വെള്ളനാട് ശശി കീഴടങ്ങി. കുറ്റിച്ചല്‍ പരുത്തിപ്പള്ളി വനംവകുപ്പ് ഓഫീസിലാണ് ഹാജരായത്. കഴിഞ്ഞ ദിവസം വെള്ളനാട് ശശിയുടെ ജാമ്യം കോടതി തള്ളിയിരുന്നു. ജാമ്യക്കാരുമായാണ് ശശി ഓഫീസിലെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നല്‍കിയ കസേരയിലിരിക്കാതെ നിലത്തിരുന്നു. ‘ഞാൻ പ്രതിയാണ് താഴെ ഇരുന്നോളാം. എനിക്ക് സൗജന്യം വേണ്ട’ എന്നായിരുന്നു പ്രതികരണം. തുടർന്ന് നിലത്തിരിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് വീട്ടില്‍ കയറിയ മുള്ളൻ പന്നിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശശി അടിച്ചുകൊന്നത്. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തിരുന്നു. എന്നാല്‍, മുള്ളൻ പന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോയെന്ന് നോക്കിയതാണെന്നുമായിരുന്നു ശശിയുടെ വാദം. പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം അഡിഷണല്‍ സെക്ഷന്‍സ് കോടതിയാണ് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം ശശിയെ കോടതിയില്‍ ഹാജരാക്കും.

