ഫോട്ടോ.എൻഡിഎ സ്ഥാനാർഥി കെ. അജിത്തിന്റെ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ബിജെപി ദേശീയ സമിതി അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. കെ. അജിത്ത് തലയാഴത്തും ടി വി പുരത്തും പര്യടനം നടത്തി
വൈക്കം:എൻഡിഎ സ്ഥാനാർഥി കെ. അജിത്തിന്റെ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ബിജെപി ദേശീയ സമിതി അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈക്കം സീതാറാം ഹാളിൽ നടന്ന കൺവൻഷനിൽ എൻഡിഎ ചെയർമാൻ പി.ജി.ബിജുകുമാർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി കെ.അജിത്ത്, എൻഡിഎ നേതാക്കളായ എം.കെ.മഹേഷ്, സുമേഷ് കൊല്ലേരിൽ, ലാൽകൃഷ്ണ, ലേഖഅശോകൻ, പി.സി.ബിനീഷ്കുമാർ, പി.കെ.ശശിധരൻ, രമേശ് കാവിമറ്റം, പി.ആർ. രജനി, പ്രീജു കെ.ശശി, വി. അമ്പിളി, പി.ഡി.സരസൻ, ജെ.ആർ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. എൻഡിഎ സ്ഥാനാർഥി കെ. അജിത്ത് തലയാഴം, ടിവിപുരം പഞ്ചായത്തുകളിലെ കായലോര മേഖലകളിലെ മൽസ്യ കക്ക തൊഴിലാളി മേഖലകളിൽ വോട്ട് അഭ്യർഥിച്ചു.

