പെണ്ണുപിടിയന്മാരുടെ സംഘം ഇവിടേയ്ക്ക് കയറേണ്ട..! അന്ന് ഷാഫിയെ തടഞ്ഞ സ്ഥലത്ത് ഇന്ന് പിഷാരടിയെ തടഞ്ഞു; പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ  

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി വനിതാ പ്രവർത്തകർ തടഞ്ഞു. സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ, വടക്കന്തറയിലാണ് രമേഷ് പിഷാരടിയെ തടഞ്ഞത്.ബിജെപി കൗണ്‍സിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ബിജെപി വനിതാ പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചത്. പെണ്ണുപിടിയന്മാരായ കോണ്‍ഗ്രസുകാരെ കയറ്റില്ല എന്ന് പറഞ്ഞാണ് തടഞ്ഞത്.

Advertisements

പാലക്കാട് ടൗണ്‍ സൗത്ത് ആയിരുന്നു ഇന്ന് രമേഷ് പിഷാരടിയുടെ പര്യടനം. ബിജെപിയുടെ ശക്തി മേഖലകള്‍ ഉള്‍പ്പെടുന്നതാണ് ഈ മേഖലകള്‍. എതിർ സ്ഥാനാർത്ഥികളുടെ ഫ്ലക്സോ പോസ്റ്ററോ പോലും അനുവദിക്കാത്ത സ്ഥലങ്ങളാണ് മൂത്താന്തറ, വടക്കന്തറ പോലുള്ള സ്ഥലങ്ങള്‍.സ്ത്രീകളായ പ്രവർത്തകരാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. മനക്കല്‍ തൊടി ഭാഗത്ത് പിഷാരടിയും കോണ്‍ഗ്രസുകാരും എത്തിയപ്പോള്‍ സ്ത്രീകള്‍ സംഘടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വോട്ടർമാരെ കാണാൻ കഴിയില്ലെന്ന് പറഞ്ഞാണ് തടഞ്ഞുവെച്ചതെന്ന് യുഡിഎഫ് ക്യാമ്പ് ആരോപിച്ചു. വോട്ട് ചോദിക്കാൻ‌ അനുവദിക്കാത്തതില്‍ യുഡ‍ിഎഫ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. 2016ല്‍ ഷാഫി പറമ്പില്‍ മത്സരിക്കുമ്പോഴും സമാന സംഭവം നടന്നിരുന്നു.

Hot Topics

Related Articles