പൂഞ്ഞാറിലെ യു ഡി എഫ് സ്ഥാനാർത്ഥി സജി ജോസഫിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസിൻ്റെ മുൻ മീനച്ചിൽ മണ്‌ഡലം പ്രസിഡൻ്റ് ബിജു തോമസ് ; തലപ്പലം ബാങ്ക് തട്ടിപ്പിൽ അടക്കം പ്രതിയാണ് സ്ഥാനാർത്ഥി എന്ന് ആരോപണം

കോട്ടയം : പൂഞ്ഞാറിലെ യു ഡി എഫ് സ്ഥാനാർത്ഥി സജി ജോസഫിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസിൻ്റെ മുൻ മീനച്ചിൽ മണ്‌ഡലം പ്രസിഡൻ്റ് ബിജു തോമസ്. തലപ്പലം സർവ്വീസ് സഹകരണ ബാങ്കിൽ വൻ സാമ്പത്തിക തിരിമറി നടത്തിയതിന്റെ പേരിൽ കോ ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെൻ്റ് പിരിച്ച് വിട്ട ബാങ്ക് കമ്മറ്റിയുടെ പ്രസിഡൻറായിരുന്നു പൂഞ്ഞാറിലെ യു. ഡി. എഫ്. സ്ഥാനാർത്ഥി സജി ജോസഫ് എന്ന സെബാസ്റ്റ്യൻ എം. ജെ എന്നതാണ് പ്രധാന ആരോപണം. സ്വന്തം പേരിലും ബിനാമി പേരുകളിലും കോടികണക്കിന് രൂപ വായ്‌പ എടുത്ത് ബാങ്കിൽ തിരിമറി നടത്തിയതിനെ തുടർന്ന് സഹകരണ വകുപ്പ് ഭരണ സമിതി പിരിച്ച് വിട്ടതെന്ന് ബിജു തോമസ് ആരോപിക്കുന്നു. സജി ജോസഫ് സ്വന്തം പേരിലും, ഭാര്യയുടെയും മറ്റ് 12 പേരുടെ പേരിലും അദ്ധേഹം പാർട്ട ണർ ആയിട്ടുള്ള വസ്‌തു ഈട് വെച്ച് മൂന്ന് കോടി എൺപത് ലക്ഷം രൂപ ലോൺ എടുത്തതായി അമ്പേ ഷണത്തിൽ കുത്തിയിട്ടുണ്ട്. ഭരണസമിതി അംഗങ്ങൾക്കും, ബാങ്ക് പ്രസിഡന്റായ സജി ജോസഫിൻ്റെ ബിനാമികൾക്കും നിയമവിരുദ്ധമായി ലോൺ അനുവദിച്ചു എന്നു കണ്ടെത്തിയതിനെതുടർന്നാണ് ഭരണ സമിതി പിരിച്ച് വിട്ടിട്ടുള്ളത്. പിരിച്ച് വിടപ്പെട്ട ബാങ്ക് ഭരണ സമിതി യുടെ പ്രസിഡന്റ് എന്ന നിലയിൽ മത്സരിക്കുന്നതിന് 10 വർഷത്തെ വിലക്കും സജി നേരിടുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു.

Advertisements

തലപ്പലം സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും സജിയുടെ നിർദ്ദേശപ്രകാരം താൻ കുടുംബമായി താമസിക്കുന്ന വീട് ഇരിക്കുന്ന വസ്‌തു ഈട് വെച്ച് 45,00,000/- രൂപ ലോൺ എടുത്തിരുന്നുതായി ബിജു തോമസ് പറയുന്നു. ഈ തുകയിൽ 41,00,000/- രൂപയും സജി, സജിയുടെ പേരിലുള്ള ആക്‌സിസ് ബാങ്ക് കോട്ടയം ശാഖയി ലേക്ക് മാറ്റുകയും ചെയ്‌തിട്ടുള്ളതാണ്. എൻ്റെ ഇതേ വസ്‌തു ഈട് വെച്ച് എൻ്റെ അറിവും സമ്മതവും ഇല്ലാതെ റോസമ്മ താളനാനിക്കൽ എന്ന ആളുടെ പേരിൽ എൻ്റെ ഒപ്പ് വ്യാജമായി ഇട്ട് 25,00,000/-രൂപയുടെ വായ്‌പയും തലപ്പലം സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും പാസാക്കി. ഈ തുകകൾ സജി ഞാൻ അറിയാതെ തട്ടി എടുക്കുകയും ചെയ്‌തിട്ടുള്ളതാണ് എന്നും ഇദ്ദേഹം ആരോപിക്കുന്നു, ഇതിനെതിരെ ക്രിമിനൽ കേസ് നിലവിലുണ്ട്. കബളിപ്പിച്ച് എടുത്ത തുകയും പലിശയും ഉൾപ്പെടെ 1,70,00,000/- രൂപ സജി ജോസഫിൽ നിന്നും ഈടാക്കി എടുക്കുന്നതിലേക്കായി എ. ആർ. സി 863/2023 നമ്പരായി ആർബിട്രേഷൻ കേസും നിലവിലുണ്ട്. സജി ജോസഫിൻ്റെ നേതൃത്വത്തിൽ ബാങ്കിൽ നടത്തിയ സാമ്പത്തിക തിരിമറികൾ ചോദ്യം ചെയ്ത മാത്യു എന്ന ആളെ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തിയതിനും സജി ജോസഫിന് എതിരെ ക്രിമിനൽ കേസ് നിലവിലുണ്ട്. ഇത് കോടതിയുടെ വിചാരണയിലുള്ള കേസാണ്. ഈ കാര്യങ്ങൾ സജി ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്ങ്‌മൂലത്തിൽ രേഖപ്പെടു ത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കർണ്ണാടകയിലെ കാർക്കളയിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട റ്റി.കെ. ഗോപിനാഥൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് സജിയുടെ അടുത്ത സുഹൃത്തായ വിവേ കാനന്ദ ഷേണായിക്ക് എതിരെ കാർക്കള പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് പ്രതിയോടൊപ്പം സജിയും ഉണ്ടായിരുന്നതായി വിവരം ഉണ്ട്. ഗോപിനാഥൻനായരുടെ മരണത്തിൽ സജിക്ക് പങ്ക് ഉള്ളതായി ആരോപണമുയർന്നിട്ടുണ്ട്., വിഷയത്തിൽ അന്വേഷണത്തിനായി മുഖ്യമന്ത്രിമാർക്ക് പരാതി നൽകിയിട്ടുണ്ട്.
സജിയുടെയും, തൻ്റെയും പേരിൽ എസ്. ബി. ഐ. കർണ്ണാടക, കാർക്കള ബ്രാഞ്ചിലുള്ള ലക്ഷ ക്കണക്കിന് രൂപയുടെ വിവരങ്ങൾ സത്യവാങ്ങ്‌മൂലത്തിൽ നിന്നും യു. ഡി. എഫ്. സ്ഥാനാർഥി മറച്ച് വെക്കുകയും ചെയ്തതായും ഇദ്ദേഹം ആരോപിക്കുന്നു. സജിയുടെയും തൻ്റെയും പേരിലുള്ള പാർട്ട്ണർഷിപ്പ് സ്ഥാപനത്തിൽ നിലവിൽ ജി. എസ്. റ്റി. കുടിശ്ശിഖ ഉള്ള കാര്യവും സത്യവാങ്ങ്‌മൂലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതല്ല. ഗവർൺമെന്റ്റിന് കുടിശ്ശിഖ് എങ്കിൽ സ്ഥാനാർത്ഥി ആകുന്നതിന് അയോഗ്യനാണെന്നി രിക്കെ ആണ് സജി ജോസഫിനെ യു. ഡി. എഫ്. സ്ഥാനാർത്ഥി ആക്കിയിരിക്കുന്നത്. ആയതിനാൽതന്നെ തിരഞ്ഞെടുക്കപ്പെട്ടാലും കളവായ സത്യവാങ്ങ്‌മൂലം നൽകിയതിൻ്റെ പേരിൽ അയോഗ്യമാക്കപ്പെടുന്നതാണെന്നും ആരോപണമുണ്ട്.

Hot Topics

Related Articles