വോട്ടെടുപ്പ് വിജയകരമാക്കിയതിന്എല്ലാവര്‍ക്കും നന്ദിയറിച്ച് കോട്ടയം ജില്ലാ കളക്ടര്‍

കോട്ടയം: ജില്ലയില്‍ നിയമസഭാ തെര‍ഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് സുഗമവും സമാധാനപരവുമായി പൂര്‍ത്തീകരിച്ചതില്‍ എല്ലാവര്‍ക്കും നന്ദിയറിച്ച് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ.തെരഞ്ഞെടുപ്പിന്റെ വിജയകരമായ നടത്തിപ്പിൽ നേരിട്ടും അല്ലാതെയും പ്രവർത്തിച്ച എല്ലാവർക്കും ജനാധിപത്യ മഹോത്സവത്തിൽ പങ്കാളികളായ ഓരോ വോട്ടർമാർക്കും നന്ദി അറിയിക്കുന്നതായി കളക്ടര്‍ പറഞ്ഞു.

Advertisements

ആദ്യഘട്ട തയ്യാറെടുപ്പുകളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമുള്ള പ്രവർത്തനങ്ങളിലും വിവിധ തലങ്ങളിൽ നിരവധി ഉദ്യോഗസ്ഥർ അപ്പണ ബോധത്തോടെ രാപ്പകൽ വ്യത്യാസമില്ലാതെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സ്ഥാനാർത്ഥികളും വോട്ടർ ബോധവൽക്കരണ പരിപാടികളിൽ പങ്കാളികളായവരും വോളണ്ടിയര്‍മാരും മാധ്യമപ്രവർത്തകരുമെല്ലാം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ചുമതലകൾ കൃത്യമായി നിർവഹിച്ചതായി അദ്ദേഹം വിലയിരുത്തി.

Hot Topics

Related Articles