കാഞ്ഞിരപ്പള്ളി : കൂവപ്പള്ളിയിൽ ഇടി മിന്നലേറ്റ് യുവാവ് മരിച്ചു. നരകംപടി കൊരട്ടിപ്പറമ്പിൽ വീട്ടിൽ ഇർഷാദിൻ്റെ മകൻ മുഹമ്മദ് സെയ്ഫാ(20) ണ് മരിച്ചത്. ഇന്ന് വൈകുന്നേരം 06.15
മണിയോടെ ടിയാൻ താമസിക്കുന്ന വീട്ടിൽ വെച്ച് ഇടിമിന്നൽ ഏൽക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോട്ടയം സി എം എസ് കോളേജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥി ആണ്. രണ്ട് സഹോദരങ്ങൾ ഉണ്ട്.
Advertisements

