വൈക്കം : വൈക്കം ഉദയനാപുരം പടി ഞ്ഞാറേമുറി ശ്രീകൃഷ്ണപുരം ശ്രീ കൃഷ്ണ സ്വമി ക്ഷേത്രത്തിൽ രോഹിണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി ആർ. ഗിരീഷ് ശാന്തി ക്ഷേത്രം മേൽശാന്തി ചക്രൻ ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റി.
തുടർന്ന് കൊടിമരച്ചുവട്ടിൽ എം.ഡി.പ്രകാശൻ മൂഴി കരോട്ട് ദീപപ്രകാശനം നടത്തി. കലാമണ്ഡപത്തിൽ വൈക്കം ഫാഷൻ ജുവലറി എംഡി ജി.വിനോദ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ഉത്സവം 20ന് സമാപിക്കും. ഉത്സവം രണ്ടാം ദിനമായ 17ന് വൈകുന്നേരം 5.30ന് കാഴ്ച ശ്രീബലി, ഏഴിന് ഫ്യൂഷൻ കൈകൊട്ടികളി, ഒൻപതിന് ക്ലാസിക്കൽ ഡാൻസ് 9.30ന് നൃത്ത നൃത്ത്യങ്ങൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
18ന് രാത്രി എട്ടിന് തിരുവനന്തപുരം വെഞ്ഞാറമൂട് അമ്മ തിയറ്റർ പീപ്പിൾ അവതരിപ്പിക്കുന്ന നാടകം ഭഗവത് സിംഗ്. 19 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചന്ദനക്കുടഘോഷയാത്ര, തുടർന്ന് കാഴ്ചശ്രീബലി, വൈകുന്നേരം ഏഴിന് പൂമൂടൽ, 7.30ന് ഭജൻസ്. 20ന് രാവിലെ 7.30ന് ചന്ദന കലശാഭിഷേകം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം അഞ്ചിന് കാഴ്ച ശ്രീബലി, ദീപാരാധന, തുടർന്ന് ആറാട്ട് പുറപ്പാട്.
ഉൽസവ പരിപാടികൾക്ക് ദേവസ്വം പ്രസിഡൻ്റ് പി. എൻ.മണിയപ്പൻ, സെക്രട്ടറി വി.മോഹനൻ, ട്രഷറർ കെ.രതീശൻ , വൈസ് പ്രസിഡൻ്റ് കെ. എസ്.ഭുവനചന്ദ്രൻ ,ജോയിൻ്റ് സെക്രട്ടറി ബാബു വാലയിൽ തുടങ്ങിയവർ നേതൃത്വം നൽകും

