നിയമസഭാ തിരഞെടുപ്പ് : സ്പെഷ്യൽ പോളിങ് ഉദ്യോഗസ്ഥർക്ക് ഇതുവരെ പ്രതിഫലം ലഭിച്ചില്ല; പ്രതിഷേധം ശക്തം

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിലെ സ്പെഷ്യൽ പോളിങ് ഉദ്യോഗസ്ഥർക്ക് ഇതുവരെ പ്രതിഫലം ലഭിച്ചില്ല. പോളിംഗ് ബൂത്തുകളിൽ പോയി വോട്ട് ചെയ്യാൻ കഴിയാത്ത 85 വയസിനു മുകളിൽ ഉള്ളവരുടെ യും ഭിന്നശേഷിക്കാരുടെയും
വീടുകളിൽ പോയി അവരെക്കൊണ്ട് പോസ്റ്റൽ വോട്ട് ചെയ്യിച്ച ഉദ്യോഗസ്ഥർക്കാണ് ഇതുവരെ പ്രതിഫലം നൽകാത്തത്. അതേസമയം തിരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിൽ ജോലി ചെയ്‌തവർക്കന്നുതന്നെ പ്രതിഫലം നൽകുകകും ചെയ്തു.

Advertisements

മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെയുള്ള അഞ്ച് ദിവസങ്ങളിലായാണ് ജില്ലയിൽ സ്‌പെഷ്യൽ പോളിങ് ടീമുകൾ വിടുകളിൽ എത്തി തപാൽ വോട്ടുകൾ ചെയ്യിച്ചത്. കടുത്ത ചൂടിൽ കുന്നും മലയും കയറിയിറങ്ങി, പലദിവസങ്ങളിലും ഉച്ചഭക്ഷണം പോലും കഴിക്കാതെയാണ് സ്‌പെഷ്യൽ പോളിങ് പൂർത്തീകരിച്ചത്. പാചകവാതകക്ഷാമത്തെ തുടർന്ന് ഗ്രാമപ്രദേശങ്ങളിലെ ഹോട്ടലുകൾ മിക്കതും തുറന്ന് പ്രവർത്തിക്കാത്തത് കാരണം ചായയോ, ഭക്ഷണമോ ലഭിക്കാതെ മിക്ക ടീമുകളും വലഞ്ഞു. രാവിലെ 8.30 മുതൽ വൈകിട്ട് ഏഴുവരെയുള്ള സമയങ്ങളിലാണ് സ്‌പെഷ്യൽ പോളിങ് നടത്തിയത്.
ഒരു പ്രിസൈഡിങ് ഓഫീസർ, ഒരു പോളിങ് ഓഫീസർ, ഒരു മൈക്രോ ഒബ്‌സർവർ, ഒരു വീഡിയോഗ്രഫർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരടങ്ങിയതാണ് ഒരു സ്‌പെഷ്യൽ പോളിങ് ടീം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു നിയോജക മണ്ഡലത്തിൽ 16 മുതൽ 20 വരെടീമുകൾ ഉണ്ട്. 1500മുതൽ 2000ത്തിൽ അധികം വോട്ടർമാർ സ്‌പെഷ്യൽ പോളിങ്ങിന് അപേക്ഷ നൽകിയിരുന്നു. ജില്ലയിൽ ഏറ്റവുമധികം വോട്ടർമാർ ഉണ്ടായിരുന്നത് കടുത്തുരുത്തി നിയോജകമണ്ഡലത്തിലായിരുന്നു. രണ്ടായിരത്തിലധികം വോട്ടർമാർ അവിടെ ഉണ്ടായിരുന്നു. ബാക്കി എല്ലായിടത്തും 1500 മുതൽ 2000 വരെയാണ് ഉണ്ടായിരുന്നത്. കോട്ടയം നിയോജക മണ്ഡലത്തിൽ 16 സ്പെഷ്യൽ പോളിങ് ടീമാണ് ഉണ്ടായിരുന്നത്. ഒരു എആർഒ യുടെ കീഴിലാണ് ഓരോ നിയോജക മണ്‌ഡലത്തിലെയും സ്‌പെഷ്യൽ പോളിങ് ടീം പ്രവർത്തിക്കുന്നത്.

കനത്ത വെയിലും കൊണ്ട് മലകൾ കയറി ഭക്ഷണം പോലും കിട്ടാതെ വലഞ്ഞവർ അഞ്ചു ദിവസത്തെ പ്രതിഫലത്തിന്റെ കാര്യം ചോദിക്കുമ്പോ എആർഒ ഉൾപ്പെടെയുള്ള അധികൃതർ കൈ മലർത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കളക്ടറേറ്റിൽ നിന്നാണ് പ്രതിഫലം അനുവദിക്കുന്നത് ഞങ്ങൾക്ക് അറിയില്ലെന്നാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉൾപ്പെട്ടെ മുൻ കാലങ്ങളിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും കൗണ്ടിങ് ഡ്യൂട്ടിക്കും നിയോഗിക്കുന്നവരിൽ പലർക്കും പ്രതിഫലം കിട്ടാതെ പോയിട്ടുണ്ട്. ചോദിക്കുമ്പോൾ അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കാറില്ല.

ഒരു പ്രിസൈഡിങ് ഓഫിസർക്ക് തിരഞ്ഞെടുപ്പ് പരിശീലനത്തിന് പങ്കെടുക്കുന്നതിന് 1350രൂപയും ഒരു ദിവസത്തെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 2850 രൂപയും ഉൾപ്പെടെ 4200 രൂപയാണ് പ്രതിഫലം. ഒന്നാം പോളിങ് ഓഫിസർക്ക് പരിശീലനത്തിന് 1150 രൂപയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 2550 രൂപയും മൈക്രോ ഒബ്സർവർക്ക് 2800 രൂപയുമാണ് പ്രതിഫലം.

ഓരോ ടീമിനും ശരാശരി 100 പോസ്റ്റൽ വോട്ടുവീതമാണ് ഉണ്ടായിരുന്നത്. നാലു മുതൽ അഞ്ചുദിവസം വരെ എടുത്താണ് പോളിങ് പൂർത്തിയാക്കിയത്. സ്‌പെഷ്യൻ പോളിങ് ടീം വീടുകളിൽ ചെല്ലുന്ന സമയത്ത് വോട്ടർ ഇല്ലെങ്കിൽ അടുത്ത ദിവസം വീണ്ടും ചെന്ന് വോട്ട് ചെയ്യിച്ചാണ് മടങ്ങുന്നത്. ഇങ്ങനെ 99% ആളുകളെക്കൊണ്ടും പോസ്റ്റൽ വോട്ട് ചെയ്യിച്ച് മടങ്ങിയ ജില്ലയിലെ വിവിധ നിയോജക മണ്ഡല ടീമുകൾക്കാണ് ഇതുവരെ പ്രതിഫലം നൽകാത്തത്.

ട്രഷറിയിൽ 2015എന്ന ഹെഡ്ഡിൽ നിന്നാണ് തിരഞ്ഞെടുപ്പിന് കമ്മിഷന് പണം അനുവദിക്കുന്നത്. പണം അനുവദിക്കുന്നതിന് ട്രഷറിയിൽ ഒരു തടസ്സവും ഇല്ലെന്ന് ട്രഷറി അധികൃതർ പറയുന്നു. തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ജില്ലയിലെ സ്‌പെഷ്വൽ പോളിങ് ഉദ്യോഗസ്ഥർക്ക് പ്രതിഫലം കിട്ടാത്തതിന് പിന്നിലെന്ന് പോളിങ് ടീമുകൾ ആരോപിക്കുന്നത്.

Hot Topics

Related Articles