മറിയ ഉമ്മന്‍ തമിഴ്‌നാട്ടിലും പ്രചാരണത്തിന്

കോട്ടയം: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുവേണ്ടി മറിയ ഉമ്മന്‍ പ്രചാരണത്തിന്. കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് മണ്ഡലത്തില്‍നിന്നും കോണ്‍ഗ്രസിനുവേണ്ടി ജനവിധി തേടുന്ന ഡോ.ടി.ടി പ്രവീണിനുവേണ്ടിയാണ് മറിയ ഉമ്മന്‍ ഇന്നലെ രാവിലെ വാഹനപ്രചാരണത്തിനെത്തിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 13 ദിവസങ്ങളിലായി കേരളത്തിലെ
14 ജില്ലകളിലെ 75ഓളം നിയമസഭ മണ്ഡലങ്ങളില്‍
യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ഓടിനടന്ന് മറിയ ഉമ്മന്‍ പ്രചാരണം നടത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു.

Advertisements

ഫോട്ടോ ക്യാപ്ഷന്‍:- മറിയ ഉമ്മന്‍ വിളവന്‍കോട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. ടി.ടി പ്രവീണിനുവേണ്ടി പ്രചാരണം നടത്തുന്നു.

Hot Topics

Related Articles