കുമരകം ആറ്റാമംഗലം പള്ളിയുടെ നവീകരിച്ച ഹാളിന്റെ ഉദ്ഘാടനവും കൂദാശയും നടത്തി

കുമരകം : ലോക ശ്രദ്ധയാകർഷിച്ച കുമരകം ഗ്രാമത്തിന്റെ തിലകകുറിയായി സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളി നവീകരിച്ചു സമർപ്പിക്കുന്ന മീഖായേൽ മാർ ദിവന്നാസിയോസ് ഹാളിന്റെ ഉദ്ഘാടനവും കൂദാശയും നടത്തി. സാധാരണക്കാർക്ക് വഹിക്കാനാകുന്ന വാടകയിൽ ലഭ്യമാകുന്ന എ.സി. നോൺ എ. സി. ഹാളാണ് ഇന്ന് നാടിന് സമർപ്പിക്കുന്നതെന്ന് ഹാൾ കൂദാശ നടത്തി കോട്ടയം ഭദ്രാസനാധിപൻ ഡോ: തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

Advertisements

കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി ഉദ്ഘാടനം നടത്തി. താൻ പഞ്ചായത്ത് പ്രസിഡന്റായതിന് ശേഷം ആദ്യം നടത്തിയ പൊതുപരിപാടി പള്ളിയുടെ സ്നേഹ ഭവനത്തിന്റെ ഉദ്ഘാടന ചടങ്ങായിരുന്നെന്നും താമസം വിന നാട്ടുകർക്ക് പ്രയോജനകരമായ ഹാളിന്റെ ഉദ്‌ഘാടനാകാൻ ഭാഗ്യം ലഭിച്ചതിൽ അഭിമാനിക്കുന്നതായും പ്രസിഡന്റ് എ.പി. ഗോപി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1982 ഫെബ്രുവരി 22 – ന് പരിശുദ്ധ ഇഗ്നാത്യോസ് സഖാ പ്രഥമൻ പ്രാത്രിയർക്കീസ് ബാവയാണ് പാരീഷ് ഹാളിന്റെ ശിലാസ്ഥാപനം നടത്തിയത്. 1990 ജനുവരി ആറിന് ബസേലിയോസ് പൗലൂസ് ദ്വിതിയൻ കാതോലിക്കാ ബാവാ കൂദാശ നിർവഹിച്ചു. 2000-ൽ കുമരകം സന്ദർശിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയ് കുമരകം പാക്കേജ് നാടിന് സമർപ്പിച്ചത് ഈ ഹാളിലാണ്. വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും നവീകരണത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. 750-ൽ അധികം പേർക്ക് ഭക്ഷണത്തിനുള്ള സൗകര്യത്തോടു കൂടിയ വിശാല ഹാളെന്ന പ്രത്യേകതയും ഇപ്പോൾ ഉണ്ട്. വികാരി ഫാ: അഭിലാഷ് എബ്രഹാം വലിയവീട്ടിൽ, സഹ വൈദീകൻ നൈനാൻ ഫിലിപ്പ് എട്ടുപറയിൽ,ട്രസ്റ്റി ജേക്കബ് പി ജോർജ് , സെക്രട്ടറി സോബി മാത്യു എടത്തിപ്പറമ്പിൽ, ജില്ലാ പഞ്ചായത്തംഗം പി.കെ.വൈശാഖ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യാ ഷിജോ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ: വിഷ്ണു മണി, അഡ്വ: അലൻ കുറിയാക്കോസ് മാത്യു, പഞ്ചായത്ത് അംഗങ്ങളായ ആർഷാ ബൈജു , കെ.ജി.ബിനു,
ജോഫി ഫലിക്സ്, പി.കെ. സേതു, ദിവ്യാ ദാമോദരൻ, സലീമ ശിവാത്മജൻ, സീമാ ദിലീപ്, നീതു റെജി, സ്മിതാ ലാലു തുടങ്ങിയവർ പ്രസംഗിച്ചു. എൻജിനിയർ എ.ആർ. രാഹുൽ തോമസ് പയസിനും ചാരുതയോടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ എല്ലാവർക്കും മോമന്റോ കൾ നൽകി ആദരിച്ചു.

Hot Topics

Related Articles