വീട്ടിലും പരിസരത്തും പാമ്പ് വരാതിരിക്കാൻ ശ്രദ്ധിക്കാം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പ് വരാതിരിക്കും 

പാമ്പിനെ പേടിയില്ലാത്തവർ വളരെ കുറവാണ്. കേരളത്തില്‍ ഗ്രാമ, നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും വിഷപാമ്പുകളെ കാണാൻ കഴിയും. ചൂടും കൂടുതലായതിനാല്‍ പാമ്പുകള്‍ മാളത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് പതിവാണ്. ശേഷം ഇവ തണുത്ത പ്രദേശങ്ങളില്‍ അഭയം തേടുന്നു. ഇങ്ങനെ വീടുകളിലെത്താനും സാദ്ധ്യതയുണ്ട്. പാമ്പുകള്‍ ഇങ്ങനെയെത്തുന്ന വീട്ടില്‍ ഉള്ളവർക്ക് തന്നെ അപകടമാണ്. വിഷമുള്ള പാമ്പുകള്‍ കടിച്ചാല്‍ ജീവൻ വരെ നഷ്ടമാവാം. വീട്ടില്‍ പാമ്പ് വരാതിരിക്കാൻ ചില പൊടിക്കെെകള്‍ ഉണ്ട്. അതില്‍ ഒന്നാണ് ചെടി വളർത്തുന്നത്. ചില പ്രത്യേക ചെടികള്‍ പാമ്പുകള്‍ക്ക് ഇഷ്ടമല്ല. അവ വീടിന്റെ പരിസരത്ത് നടുന്നത് പാമ്പ് വരുന്നത് തടയുന്നു.

Advertisements

ജമന്തിപ്പൂക്കള്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജമന്തിപ്പൂക്കളുടെ ഗന്ധം പാമ്പുകള്‍ക്ക് ആരോചകമാണെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഗന്ധം മണ്ണില്‍ ആഴ്ന്നിറങ്ങുകയും ചെയ്യുന്നു. ഇത് പാമ്പുകളെ എല്ലാം അകറ്റിനിർത്തുന്നു. അതിനാല്‍ ജമന്തിപ്പൂക്കള്‍ വീടിന് ചുറ്റും നടുന്നത് നല്ലതാണ്. കൂടാതെ ജമന്തി പൂവിലെ വേരുകളില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ സംയുക്തങ്ങള്‍ മറ്റ് ജീവികളെയും പ്രാണികളെയും അകറ്റാൻ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.

റോസ്‌മേരി

ജമന്തിയെ പോലെ റോസ്‌മേരിയുടെ ശക്തമായ സുഗന്ധവും പാമ്പുകള്‍ക്ക് ഇഷ്ടമല്ല. അതിനാല്‍ ഇവ റോസ്‌മേരി ചെടിയുടെ അടുത്ത് നിന്ന് എപ്പോഴും അകലം പാലിക്കുന്നു.

ലെമണ്‍ ഗ്രാസ്

മിക്ക ഉരഗങ്ങള്‍ക്കും സിട്രസ് സുഗന്ധം ഇഷ്ടമല്ല. അതിനാല്‍ അവയെ അകറ്റാൻ ഇത് ഉപയോഗിക്കാം. വീടിന് ചുറ്റും ലെമണ്‍ ഗ്രാസ് വയ്ക്കുന്നത് പാമ്പിനെ മാത്രമല്ല കൊതുകിനെയും തുരത്താൻ സഹായിക്കും.

സർപ്പഗന്ധി

സർപ്പഗന്ധിയുടെ വേരിനും ഇലകള്‍ക്കുമുള്ള രൂക്ഷഗന്ധം പാമ്പുകള്‍ക്ക് അസഹനീയമാണ്. ഇത് വീടിന്റെ അതിരുകളില്‍ നടുന്നത് പാമ്പ് ഉള്ളിലേക്ക് കടക്കുന്നത് തടയുന്നു.

Hot Topics

Related Articles