കോട്ടയം: കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതിന്റെ 35-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരത മിഷൻ സെമിനാർ സംഘടിപ്പിച്ചു. സാക്ഷരത പ്രവർത്തന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയ കുമരകം ഗ്രാമപഞ്ചായത്തിലെ പ്രേരക് ആർ. ഷൈലമ്മ, തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പ്രേരക് സാറാമ്മ വി. മർക്കോസ്, വൈക്കം നഗരസഭയിലെ പ്രേരക് എസ്. ശശിധരൻ, വിജയപുരം ഗ്രാമപഞ്ചായത്തിലെ പ്രേരക് അന്നമ്മ കെ. മാത്യു, പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ പ്രേരക് ശ്രീകല എം. നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത് ഉദ്ഘാടനം ചെയ്തു. സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു അധ്യക്ഷത വഹിച്ചു. ഷീല രാധാകൃഷ്ണൻ, അജിത് കുമാർ, കെ. ബിന്ദു, പി. ധനീഷ് എന്നിവർ പങ്കെടുത്തു.
Advertisements

