പ്രതിപക്ഷ മുന്നണിയുടെ സ്ത്രീ വഞ്ചനക്ക് മാപ്പില്ല : മഹിളാ മോർച്ച

കോട്ടയം : വനിത സംവരണ ബില്ലിനെതിരെ നിലപാട് സ്വീകരിച്ച കോൺഗ്രസ്, സി പി എം , ഡി എം കെ, തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ മുന്നണിയിലെ കക്ഷികളോട് ഭാരതീയ സ്ത്രീ സമൂഹം മാപ്പ് നൽകില്ലെന്ന് മഹിളാ മോർച്ച സംസ്ഥാന ഉപധ്യക്ഷ Adv:രൂപ ബാബു അഭിപ്രായപ്പെട്ടു.
കോട്ടയത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

Advertisements

കോൺഗ്രസും സിപിഎമ്മും പങ്കാളികളായ ഇൻഡി മുന്നണിയുടെ സ്ത്രീവിരുദ്ധ നിലാപാടിനെതിരെ മഹിളാ കോൺഗ്രസും ജനാധിപത്യ മഹിളാ അസോസിയേഷനും പരസ്യമായി രംഗത്തുവരണമെന്നും അവർ അഭ്യർത്ഥിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാർലമെൻ്റിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷം ഉന്നയിച്ച സാങ്കേതിക പ്രശനങ്ങൾ പരിഹരിച്ച് ഭേദഗതികളോടെ ബിൽ അവതരിപ്പിക്കാമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ഉറപ്പുനൽകിയിട്ടും പ്രതിപക്ഷം അംഗീകരിക്കാൻ തയ്യറായില്ല.
ഇത് സ്ത്രീ സമൂഹം അധികാര കേന്ദ്രങ്ങളിൽ എത്തുന്നതിൽ കോൺഗ്രസ് ഉൾപ്പെടെ യുള്ള കക്ഷികളുടെ നിലപാടാണ് വ്യക്തമാക്കുന്നതെന്നും Adv: രൂപ ബാബു വ്യക്തമാക്കി .

   പത്രസമ്മേളന്നത്തിൽ ബിജെപി, മഹിളാ മോർച്ചകോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷ ഉഷ സുരേഷ് , ബിജെപി ജില്ലാ ഉപധ്യക്ഷ ലേഖ അശോക് , ആയിമനം ഗ്രാമപഞ്ചായത്ത് അധ്യക്ഷ ബിന്ദുഹരികുമാർ,കിടങ്ങൂർഗ്രാമപഞ്ചായത് അധ്യക്ഷ ഗീത സുരേഷ്, ആയിമനം ഗ്രാമപഞ്ചായത്ത് ഉപധ്യക്ഷ രേണു ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles