മലപ്പുറത്ത് കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു; സൂര്യാഘാതമേറ്റത് രണ്ട് ആൺകുട്ടികൾക്ക്

മലപ്പുറം: മലപ്പുറത്ത് കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശികളായ പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള ആണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റത്. ഇരുവരെയും ഉടൻ തന്നെ ചികിത്സയ്ക്ക് വിധേയമാക്കി.

Advertisements

വീടിന് ചേർന്നുള്ള പറമ്ബില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റത്. മൂന്ന് വയസ്സുകാരന്റെ കൈകള്‍ക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ച് വയസ്സുകാരന്റെ കൈകള്‍ക്കും പൊള്ളലുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുട്ടികളുടെ ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുധനാഴ്ചയോടെ ഇവ വലുതായി വരികയും വേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം കുട്ടികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു.

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട്, കൊല്ലം, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ക്രമാതീതമായ ചൂടാണ് കേരളത്തില്‍ രേഖപ്പെടുത്തുന്നത്.

സാധാരണയേക്കാള്‍ 2 മുതല്‍ 3 വരെ ഡിഗ്രി ചൂടാണ് വേനല്‍കാലത്തിന്റെ ആരംഭത്തില്‍ രേഖപ്പെടുത്തിയതെങ്കില്‍, പിന്നീട് അത് മൂന്ന് മുതല്‍ നാല് ഡിഗ്രിവരെ എത്തി. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്ന് നാല് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. പാലക്കാട് ജില്ലയില്‍ ഇന്ന് ചൂട് 41 ഡിഗ്രി സെല്‍ഷ്യസിലേക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്.

Hot Topics

Related Articles