ഇടുക്കിയിൽ ഇരട്ട കൊലപാതകമെന്ന് സംശയം : നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് എസ്പി ഇടുക്കി കെഎം സാബു മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴച്ച്‌ മൂടിയ നിലയില്‍ കണ്ടെത്തിയത്. തിരിച്ചറിയാൻ പറ്റാത്ത വിധമാണ് മൃതദേഹങ്ങളുള്ളത്. രണ്ട് മൃതദേഹങ്ങള്‍ക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് എസ്പി പറഞ്ഞു. കാണാതായ മറിയക്കുട്ടിയുടെയും റെജിയുടെയും മൃതദേഹമാണോ ഇതെന്ന് ഉറപ്പിക്കാൻ പോസ്റ്റുമോർട്ടം പരിശോധന വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുവരെയും ഏപ്രില്‍ 9 വരെ ആളുകള്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Advertisements

നെടുങ്കണ്ടം പച്ചടിക്ക് സമീപമാണ് സംഭവം. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്ബില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പൊലീസിന്‍റെ സംശയം. ഇരുവരെയും കാണാതായപ്പോള്‍ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയില്‍ സംശയം നാട്ടുകാർക്ക് തോന്നി. ഈ വിവരം മകളെ അറിയിക്കുന്നു. തുടർന്ന് മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവർ പൊലീസിനെ വിവരമറിയിക്കണമെന്ന് ഇടുക്കി എസ്പി അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുടുംബ പ്രശ്നം ഉണ്ടായിരുന്നുവെന്ന് മേരിക്കുട്ടിയുടെ മകളുടെ ഭർത്താവ് രാജു പ്രതികരിച്ചു. എല്ലാ ദിവസവും റെജിയും സജിയും തമ്മില്‍ വാക്കുതർക്കം ഉണ്ടായിരുന്നുവെന്ന് രാജു പറയുന്നു. ഇന്നലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. സജിയെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് മുതല്‍ സജി വീട്ടിലില്ല. അമ്മയെ അന്വേഷിക്കുമ്ബോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയിരുന്നതെന്നു രാജു പറയുന്നു.

Hot Topics

Related Articles