അറുന്നൂറ്റി മംഗലം : തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും വഴി നന്നാക്കി കൊടുക്കാം എന്ന വാഗ്ദാനം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ കോൺക്രീറ്റ് ചെയ്തുകൊടുത്തു മാതൃകയായി ഇന്റർനാഷണൽ കോൺഗ്രസ് മുളക്കുളം പഞ്ചായത്ത് അറുന്നൂറ്റി മംഗലം വാർഡ് കമ്മിറ്റി പ്രവർത്തകർ
അറുന്നൂറ്റി മംഗലം പള്ളിക്കുന്ന് സെന്റ് മാത്യൂസ് ആംഗ്ലിക്കൽ (സിഎംഎസ് )ചർച്ചിനോട് ചേർന്ന റോഡാണ് സഞ്ചാരയോഗ്യമാക്കിയത്.
അപകടത്തിൽ കാൽ നഷ്ടപ്പെട്ട കുടുംബ നാഥനും മറ്റ് രോഗികളും, പ്രായമായവരും, അടക്കം 10 ഓളം കുടുംബങ്ങളും, ആരാധനലയത്തിൽ പോകുന്നവർക്കും ഏകമാർഗ്ഗമായ മൂന്നടി വീതിയുള്ള കല്ലും ചെങ്കു ത്തുമായ 100 മീറ്ററോളം വഴി നിരപ്പാക്കി കോൺക്രീറ്റ് ചെയ്തു നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോൺഗ്രസ് മുളക്കുളം ബ്ലോക്ക് പ്രസിഡണ്ട് ജെഫി ജോസഫ്,
പി ആർ രാജീവ്, ബൈജു കെപി, മെമ്പർ സുജാത രമണൻ, ജോസഫ് പാത്തിക്കൻ, ആൻസർ പള്ളിക്കുന്ന്, രഘു മുള്ളൻകുഴി എന്നിവർ
ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.

