ഡൽഹിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി ബാംഗ്ലൂരിന്റെ വൻ വിജയം; ഒൻപത് വിക്കറ്റിന് ഡൽഹിയെ തകർത്തത് നൂറ് റൺ പോലും കടത്താതെ

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേപ്പോരാട്ടത്തിൽ ഡൽഹിയെ തവിടുപൊടിയാക്കി ആർ.സി.ബിയുടെ ആവേശജയം. പവർ പ്ലേയിൽ ആറു വിക്കറ്റിന് 13 റൺ എന്ന നാണം കെട്ട സ്‌കോർ നേടിയ ഡൽഹിയെ, പവർപ്ലേയിൽ തന്നെ തകർത്ത് തരിപ്പണമാക്കിയാണ് ബംഗളൂരു വിജയം കൊയ്തത്. ഡൽഹി 16 ഓവറിൽ വളരെ കഷ്ടപ്പെട്ട് എടുത്ത 75 റൺ, 6.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 77 റൺ എടുത്ത് ബാംഗ്ലൂർ മറികടന്നു. ഡൽഹി നിരയിൽ അഭിഷേക് പോറൽ (30), ഡേവിഡ് മില്ലർ (19), ജാമിസൺ (12) എന്നിവർ മാത്രമാണ് മൂന്നക്കം കടന്നത്.

Advertisements

ഡൽഹിയ്ക്ക് എതിരായ മത്സരത്തിൽ ടോസ് നേടിയ ബംഗളൂരു ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഭുവനേശ്വർകുമാറിന്റെ ആദ്യ ഓവർ അവസാനിക്കുമ്പോൾ തന്നെ ഒരു ബൗളിംങ് കൊടുങ്കാറ്റിന്റെ സൂചനകൾ ലഭിച്ചിരുന്നു. ആദ്യ ഓവറിൽ ഒരു റൺ സ്‌കോർ ബോർഡിൽ വന്നപ്പോഴേയ്ക്കും സഹിൽ പ്രകാശിനെ (0) ഭുവനേശ്വർ ക്ലീൻ ബൗൾഡ് ചെയ്ത് കഴിഞ്ഞിരുന്നു. രണ്ടാം ഓവറിൽ കെ.എൽ രാഹുലിനെയും (1), റിസ് വിയെയും(0) ഒന്നും രണ്ടും പന്തുകളിൽ വീഴ്ത്തിയ ഹൈസൽവുഡ് ഡൽഹിയെ ഞെട്ടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൊട്ടടുത്ത ഓവറിൽ സ്റ്റബ്സിനെയും (5), അക്സർ പട്ടേലിനെയും (0) ദേവ് ദത്ത് പടിക്കലിന്റെയും ജിതേഷ് ശർമ്മയുടെയും, കയ്യിലെത്തിച്ച് ഭുവനേശ്വർ കുമാർ ആഞ്ഞടിച്ചു. ആറാം വിക്കറ്റായി നിതീഷ് റാണ (1) ഹൈസൽ വുഡിന് മുന്നിൽ കീഴടങ്ങിയതോടെ എട്ട് റൺ എടുത്തപ്പോഴേയ്ക്കും ആറു വിക്കറ്റുകളാണ് ഡൽഹിയ്ക്ക് നഷ്ടമായത്. ഇതിൽ ഒരാൾ പോലും രണ്ടക്കം കടന്നതുമില്ല. ആറ് ഓവർ വരുന്ന പവർ പ്ലേയിൽ 28 പന്തുകളാണ് റൺ നൽകാതെ ഹൈസൽവുഡും, ഭുവനേശ്വർകുമാറും ചേർന്ന് എറിഞ്ഞത്. ഫലമോ ആറ് ഓവറിലെ 36 പന്ത് പൂർത്തിയാകുമ്പോൾ 13 റണ്ണിന് ആറു വിക്കറ്റ് എന്ന നിലയിലായിരുന്നു ഡൽഹി. അവിടെ നിന്ന് ഡൽഹിയെ രക്ഷിച്ചത് അഭിഷേക് പോറലിന്റെയും (പുറത്താകാതെ 19), ഡേവിഡ് മില്ലറിന്റെയും (19) ബാറ്റിംങാണ്. 43 ൽ ഏഴാം വിക്കറ്റായി ഡേവിഡ് മില്ലർ പുറത്തായി എങ്കിലും ഏറ്റവും കുറഞ്ഞ ടോട്ടൽ എന്ന നാണക്കേടിൽ നിന്ന് അഭിഷേക് ഡൽഹിയെ രക്ഷിച്ചു.

മില്ലറുമായി ചേർന്ന് 35 റണ്ണിന്റെയും, ജാമിയേസണ്ണുമായി ചേർന്ന് 19 റണ്ണിന്റെയും നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കിയ പോറലാണ് ഡൽഹിയെ വൻ നാണക്കേടിൽ നിന്നും രക്ഷിച്ചത്. അവസാന ബാറ്ററായി അഭിഷേകും വീണതോടെ ഡൽഹിയോടെ പോരാട്ടം അവസാനിച്ചു. ബാംഗ്ലൂരിനായി ഹൈസൽ വുഡ് നാലും, ഭുവനേശ്വർകുമാർ മൂന്നും, റസ്‌കിനും, സുയേഷും, ക്രുണാൽ പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംങിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും ജേക്കബ് ബീതലിനെ (20) ആദ്യം തന്നെ ബംഗളൂരിവിന് നഷ്ടമായി. പിന്നീട്, വിരാട് കോഹ്ലിയും ( പുറത്താകാതെ 23), ദേവ്ദത്ത് പടിക്കലും (പുറത്താകാതെ 34) ചേർന്ന് ആർ.സി.ബിയെ വിജയത്തിലേയ്ക്ക് എത്തിച്ചു.

Hot Topics

Related Articles