കർണാടകയില്‍ ഉപതെരഞ്ഞെടുപ്പ്: രണ്ട് നിയമസഭാ മണ്ഡലങ്ങളും നിലനിർത്തി കോണ്‍ഗ്രസ്

ബംഗളൂരു: കർണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും നിലനിർത്തി കോണ്‍ഗ്രസ്. ബാഗല്‍കോട്ട്, ദാവൻഗരെ സൗത്ത് മണ്ഡലങ്ങളാണ് കോണ്‍ഗ്രസ്‌ ജയിച്ചത്. ബാഗല്‍കോട്ടില്‍ 22,332 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഉമേഷ്‌ മോട്ടി വിജയിച്ചത്. ദാവൻഗരെ സൗത്തില്‍ കോണ്‍ഗ്രസ്സിന്റെ സമർഥ് മല്ലികാർജുന 5708 വോട്ടിന് ബിജെപിയുടെ ശ്രീനിവാസ് കരിയപ്പയെ വീഴ്ത്തി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എമാരുടെ മരണത്തെ തുടർന്നായിരുന്നു ഇരു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്.

Advertisements

അസ്സമില്‍ ഹാട്രിക് വിജയവുമായി എൻഡിഎ സഖ്യം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

102 സീറ്റുകളാണ് എൻഡിഎ സഖ്യത്തിന് ലഭിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി 82 സീറ്റുകളാണ് നേടിയത്. 19 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് സഖ്യം ഒതുങ്ങി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജലുക്ബാരിയില്‍ നിന്ന് 87701 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം നേടി. ജലുക്ബാരിയില്‍ നിന്ന് ഹിമന്തയുടെ ഹാട്രിക് ജയമാണിത്. അതേസമയം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ നാസിറ മണ്ഡലത്തില്‍ 47021 വോട്ടിന് പരാജയപ്പെട്ടു.

സംസ്ഥാന കോണ്‍ഗ്രസ് മേധാവി ഗൗരവ് ഗൊഗോയ് ജോർഹട്ടില്‍ നിന്ന് പരാജയപ്പെട്ടു. 23182 വോട്ടിന് ബിജെപിയുടെ ഹിതേന്ദ്ര നാഥ് ഗോസ്വാമിയോടാണ് ഗോഗോയി പരാജയപ്പെട്ടത്. ഗൊഗോയ് കുടുംബത്തിന്റെ ശക്തികേന്ദ്രമാണെങ്കിലും ജോർഹട്ടിലെ സിറ്റിംഗ് എംഎല്‍എയാണ് ഗോസ്വാമി. എംപിയായിരുന്ന ഗൊഗോയിയുടെ ആദ്യ നിയമസഭാ മത്സരമായിരുന്നു ഇത്. അസമില്‍ ഒറ്റ ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ 85.96 ശതമാനമായിരുന്നു പോളിങ്. 126 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 64 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.

Hot Topics

Related Articles