പ്രതിമാസ ചലച്ചിത്ര പ്രദർശനം രണ്ടാം മാസത്തിലേക്ക്

കോട്ടയം: ആത്മ ഫിലിം സൊസൈറ്റിയും കെ പി.എൽ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന, പ്രതിമാസ ചലച്ചിത്ര പ്രദർശനം,മെയ് ഒമ്പതാം തീയതി ശനിയാഴ്ച വൈകുന്നേരം 5 30ന്, കോട്ടയം പബ്ലിക് ലൈബ്രറി ചിത്രതാര മിനി തിയേറ്ററിൽ വച്ച് നടക്കും, അന്തരിച്ച പ്രശസ്ത ചായാഗ്രഹകനും സംവിധായകനുമായ ഷാജി എൻ കരുൺനെ അനുസ്മരിച്ചുകൊണ്ട് അഡ്വക്കേറ്റ് കെ സുരേഷ് കുറുപ്പ് സംസാരിക്കും, തുടർന്ന് ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിച്ച ശ്വാസം എന്ന ചലച്ചിത്രം പ്രദർശിപ്പിക്കും,
പ്രവേശനം സൗജന്യമാണ്.

Advertisements

Hot Topics

Related Articles