ചീപ്പുങ്കൽ – മണിയാപറമ്പ് റോഡ് സൈഡിൽ കക്കൂസ് മാലിന്യം തള്ളുന്നു

ആർപ്പൂക്കര: ചീപ്പുങ്കൽ – മണിയാപറമ്പ് റോഡ് സൈഡിൽ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. ആർപ്പൂക്കര ഒന്നാം വാർഡിൽ തുരുത്തുമാലിക്കരി പാടശേഖരത്തിലാണ് വ്യാപകമായി മാലിന്യം തള്ളിയത്. ഇപ്പോൾ വെള്ളം കയറ്റിയിട്ടിരിക്കുന്ന പാടശേഖരത്ത് അടുത്ത മാസം കൃഷി ചെയ്യുന്നതിനായി തയ്യാറെടുക്കുകയാണ്. മോട്ടോർതറയിലൂടെ ആറ്റിലേയ്ക്ക് പമ്പ് ചെയ്താണ് പാടത്തെ വെള്ളം വറ്റിയ്ക്കുന്നത്. മാലിന്യം ആറ്റിലെത്തുന്നതോടുകൂടി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകും. കൃഷി ചെയ്യുന്നതിന് നിലമൊരുക്കുന്നതിന് പാടത്ത് ഇറങ്ങാൻ പറ്റാത്ത സ്ഥിതിയുമാണ്. റോഡിലൂടെ നിരവധി യാത്രക്കാരും സഞ്ചരിക്കുന്നതാണ്. മാലിന്യം നിക്ഷേപിച്ചവർക്കെ തിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles