കോട്ടയം : കോട്ടയം തിരുവഞ്ചൂർ നീലാണ്ടപ്പടിയിൽ നായയുടെ ആക്രമണം. ഏഴ് പേർക്ക് കടിയേറ്റു. തിരുവഞ്ചൂർ നീലാണ്ടപ്പടി മണ്ണൂപ്പറമ്പിൽ അജിത , കാമ്മറ്റം കൊച്ചു മോൻ , കാമറ്റം എൻഎസ്എസ് കരയോഗം ഭാഗം ഭാസി , തിരുവഞ്ചൂർ കാലയിൽ കെ.പി ബൈജു (51) , പാറമ്പുഴ ജോസി എലിസബത്ത് ജോസ് (28) , പാറമ്പുഴ മമ്മലിൽ ജി എസ് വർഗീസ് (69) , തിരുവഞ്ചൂർ കളപ്പുരക്കൽ കെഎം ഈപ്പൻ (64) , തിരുവഞ്ചൂർ അരണാട്ട് ഗോപി എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
നീലാണ്ടപ്പടി ഭാഗത്ത് ഇന്ന് വൈകിട്ട് 06.30 ഓടെയാണ് സംഭവം ഉണ്ടായത്.
കടിയേറ്റവർ കോട്ടയം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സതേടി. നാട്ടുകാരെ ആക്രമിച്ചത് തെരുവുനായ ആണെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാൽ നായ ആക്രമിച്ചത് പ്രദേശവാസികളെ തന്നെയായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ ഒരു വീട്ടിൽ വളർത്തിയിരുന്ന നായയാണ് ആക്രമണം നടത്തിയതെന്ന് സംശയമുയർന്നത്. നായയുടെ കഴുത്തിൽ ബെൽറ്റ് കിട്ടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരുവുനായ്ക്ക് പേവിഷബാധയുള്ളതായി സംശയിക്കുന്നു. വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുള്ളതും, നായയെ പിടിക്കുന്നതിനായുള്ള ക്രമീകരണങ്ങൾ ചെയ്തതായും പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു.

