ഹോർമുസ് കടലിടുക്കില്‍ വെടിനിർത്തല്‍ കരാർ ലംഘിച്ച് വീണ്ടും യുഎസ്-ഇറാൻ ഏറ്റുമുട്ടല്‍. ഇറാനിലെ ക്യുഷം ദ്വീപിനും ബന്ദർ അബ്ബാസ് തുറമുഖത്തെ സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ യുഎസ് സെൻട്രല്‍ കമാൻഡ് വ്യോമാക്രമണം നടത്തി.ഏപ്രില്‍ ഏഴിന് നിലവില്‍ വന്ന വെടിനിർത്തല്‍ കരാറിന് ശേഷമുണ്ടാകുന്ന ആദ്യ പ്രധാന സൈനിക നീക്കമാണിതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയർത്തുന്ന ഇറാന്റെ സൈനിക സൗകര്യങ്ങളെയാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കി. ഇത് ഒരു യുദ്ധത്തിന്റെ തുടക്കമല്ലെന്നും മറിച്ച് ഇറാന്റെ പ്രകോപനങ്ങള്‍ക്ക് നല്കിയ പ്രതിരോധപരമായ മറുപടിയാണെന്നുമാണ് യുഎസ് വിശദീകരണം. എന്നാല്‍ അമേരിക്കൻ നീക്കത്തിന് പിന്നാലെ ഇറാനും ശക്തമായി വെടിയുതിർത്തതായാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമേരിക്കയുടെ ഈ സൈനിക നടപടിയെ ‘സ്നേഹപൂർവമുള്ള ആക്രമണം’ (Friendly Strike) എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാൻ എത്രയും വേഗം സമാധാന കരാറിന് തയ്യാറാകണമെന്നും പ്രകോപനം തുടർന്നാല്‍ ഇതിലും കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ പരിഹരിക്കപ്പെടാതെ നില്ക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ ഈ ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി പടർത്തിയിരിക്കുകയാണ്.

