​സാക്ഷരതാ മിഷൻ തുല്യതാ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു 

കോട്ടയം: സാക്ഷരതാ മിഷൻ നടത്തുന്ന നാലാം ക്ലാസ്, ഏഴാം ക്ലാസ്, പത്താം ക്ലാസ്, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലും ഏഴും ക്ലാസ് തുല്യതാ കോഴ്‌സുകൾ പൂർണമായും സൗജന്യമാണ്. പത്താം ക്ലാസ് തുല്യതാ കോഴ്‌സിന് 1950 രൂപയും  ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിന് 2600 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗക്കാർ രജിസ്ട്രേഷൻ ഫീസ് മാത്രം അടച്ചാൽ മതി. പിഴയില്ലാതെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 25. മേയ് 26 മുതൽ ജൂൺ നാലു വരെ 50 രൂപ ഫൈനോടെയും ജൂൺ അഞ്ചു മുതൽ 15 വരെ 250 രൂപ സൂപ്പർ ഫൈനോടെയും രജിസ്ട്രേഷൻ നടത്താം.

Advertisements

പത്താം ക്ലാസ് തുല്യതയ്ക്ക് 17 വയസ് പൂർത്തിയായ, ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹയർസെക്കൻഡറി തുല്യതയ്ക്ക് 22 വയസ് പൂർത്തിയായ പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസ് തുല്യതയ്ക്ക് 15 വയസും നാലാം ക്ലാസ് വിജയവും വേണം. നാലാം ക്ലാസ് തുല്യതയ്ക്ക് 15 വയസ്സ് പൂർത്തിയായ നാലാം ക്ലാസിൽ താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9447050515, 7025291244, 9446757881.

Hot Topics

Related Articles