തമിഴ്നാട്ടില്‍ 717 മദ്യശാലകള്‍ അടച്ചുപൂട്ടാൻ ഉത്തരവ് ; വിജയ് തീരുമാനമെടുത്തത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ

ചെന്നൈ: തമിഴ്നാട്ടില്‍ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സുപ്രധാന തീരുമാനവുമായി മുഖ്യമന്ത്രി വിജയ്. 717 മദ്യശാലകള്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാൻഡുകള്‍ എന്നിവയുടെ 500 മീറ്റർ അടുത്തുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. 717 ടാസ്മാക് ഔട്ട്‍ലെറ്റുകള്‍ അടച്ചുപൂട്ടും.

Advertisements

സ്കൂളുകള്‍ക്ക് സമീപമുള്ള 186, ആരാധനാലയങ്ങള്‍ക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടണം എന്നാണ് ഉത്തരവ്. തമിഴ്നാട്ടില്‍ ആകെ 4765 ടാസ്മാക് ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. അതില്‍ 717എണ്ണമാണ് പൂട്ടുന്നത്. മുഖ്യമന്ത്രി ആകുമെന്ന് ഉറപ്പായപ്പോള്‍ തന്നെ കണക്കെടുക്കാനുള്ള അനൗദ്യോഗിക നിർദേശം വിജയ് നല്‍കിയിരുന്നു. പൊതുജനതാല്പര്യാർത്ഥമുള്ള നടപടി എന്നാണ് ഉത്തരവില്‍ പറയുന്നത്.

Hot Topics

Related Articles