യുഡിഎഫ് പാലായിൽ ആഹ്ളാദ പ്രകടനം നടത്തി; കേരളത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കപ്പെടുന്നു : ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ.ബിജു പുന്നത്താനം

പാലാ :
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ ആഹ്ളാദ പ്രകടനം നടത്തി.

Advertisements

“പുതിയ യുഗ യാത്ര”യിലൂടെ കേരളത്തിന്റെ മണ്ണിലുടനീളം സഞ്ചരിച്ച്, ജനങ്ങളുടെ മനസ്സറിഞ്ഞ്, ഐക്യ ജനാധിപത്യ മുന്നണിയെ വിജയപഥത്തിലേക്ക് നയിച്ച പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ അത് കേരളത്തിൽ ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുകയാണെന്ന് പാലായിൽ നടന്ന ആഹ്ളാദ പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ. ബിജു പുന്നത്താനം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് വ്യക്തിയുടെ വിജയമാത്രമല്ല — ഒരു ജനതയുടെ പ്രതീക്ഷയുടെ വിജയമാണ്.

കഴിഞ്ഞ പത്ത് വർഷക്കാലമായി കേരളം അനുഭവിച്ച ദുരഭരണത്തിനും ജനവിരുദ്ധ നയങ്ങൾക്കും വിരാമമിട്ട്, ജനകീയ ചിന്തകളും വികസന സ്വപ്നങ്ങളും മുന്നോട്ട് വയ്ക്കുന്ന പുതിയ ഭരണകാലത്തേക്കാണ് കേരളം ഇന്ന് കടന്നുചെല്ലുന്നത്. ജനങ്ങളുടെ വേദനകൾ കേൾക്കുന്ന, ജനങ്ങളോടൊപ്പം നിൽക്കുന്ന, സുതാര്യതയും നീതിയും മുൻനിർത്തുന്ന ഒരു സർക്കാർ ഇനി കേരളത്തെ നയിക്കുമെന്ന വിശ്വാസത്തിലാണ് ഓരോ ജനാധിപത്യ വിശ്വാസിയുമെന്ന് ബിജു പുന്നത്താനം ചുണ്ടിക്കാട്ടി.

യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

എൻ.സുരേഷ്, ജോർജ് പുളിങ്കാട്, സന്തോഷ് മണർകാട്ട്, സാബു അബ്രഹാം സി.കെ ജയിംസ് ,ബിജോയി എബ്രഹാം, എം.പി കൃഷ്ണൻ നായർ, ടോണി തൈപ്പറമ്പിൽ, പ്രിൻസ് വി സി ,ബിബിൻരാജ്, ജോസ് വേരനാ നി ,കിരൺ മാത്യു അരീക്കൽ ,
ജോഷി വട്ടക്കുന്നേൽ,ഡിജു സെബാസ്റ്റ്യൻ, വക്കച്ചൻ മേനാം പറമ്പിൽ, താഹ തലനാട് ,ജയദീപ് പാറയ്ക്കൽ , സെബാസ്റ്റ്യൻ പനയ്ക്കൽ, ടോണി ചക്കാല, തോമസുകുട്ടി പുളിന്താനം,ബാബു മുകാല, ബിജു ഞെട്ടനൊഴുകയിൽ, നിതിൻ സി വടക്കൻ, ഷാജി ഇടേട്ട് ,സുനിൽ കുമാർ കെ.പി,കുര്യാച്ചൻ മഞ്ഞക്കുന്നേൽ, അലക്സ് ചാരം തൊട്ടിയിൽ
ആൽബി കണ്ടനാംപറമ്പിൽ ,ബാബു മുളമൂട്ടിൽ, ടോമി പാഴൂക്കുന്നേൽ ‘ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles